ഒരു തടവ് സൊന്നാല്‍ നൂറു തടവ് സൊന്നമാതിരി..! മു​ഖ്യ​മ​ന്ത്രി​യാ​കാ​നും നി​യ​മ​സ​ഭ​യി​ൽ ഇ​രി​ക്കാ​നും താ​ത്പ​ര്യ​മി​ല്ല; മ​ന​സു​തു​റ​ന്ന് ര​ജ​നി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്ന് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ മ​ക്ക​ൾ മ​ൻ​ട്രം ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ര​ജ​നി​യു​ടെ പ്ര​സ്താ​വ​ന.

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ മാ​റ്റ​മാ​ണു ത​ന്‍റെ ല​ക്ഷ്യം. പാ​ർ​ട്ടി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വാ​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കും. പാ​ർ​ട്ടി​യി​ൽ നേ​താ​ക്ക​ൾ കു​റ​വാ​യി​രി​ക്കും.

മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്കു നേ​തൃ​ത്വ​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ത​ന്‍റെ പാ​ർ​ട്ടി​യി​ൽ നേ​താ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്ര​യ​പ​രി​ധി​യും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ര​ണ്ട് അ​തി​കാ​യ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും മ​ണ്‍​മ​റ​ഞ്ഞു. ഇ​പ്പോ​ൾ അ​വി​ടെ വി​ട​വ് ദൃ​ശ്യ​മാ​ണ്. മാ​റ്റ​ത്തി​നാ​യി ഒ​രു പു​തി​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും സ്റ്റൈ​ൽ മ​ന്ന​ൻ പ​റ​ഞ്ഞു.

ത​നി​ക്ക് സ​ർ​ക്കാ​രി​ന്‍റെ ത​ല​പ്പ​ത്തേ​ക്കു വ​രാ​നോ നി​യ​മ​സ​ഭ​യി​ൽ ഇ​രി​ക്കാ​നോ താ​ത്പ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നെ കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു പോ​ലു​മി​ല്ല.

പാ​ർ​ട്ടി ത​ല​പ്പ​ത്തി​രി​ക്കാ​നാ​ണു ത​നി​ക്ക് ആ​ഗ്ര​ഹം. ഒ​രു ശ​ക്ത​നാ​യ രാ​ഷ്ട്രീ​യ നേ​താ​വ് സം​സ്ഥാ​ന​ത്തി​ന്‍റെ​യും ത​ല​വ​നാ​യി​രി​ക്കും. വി​ര​മി​ച്ച ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യേ​ഗ​സ്ഥ​രോ​ടു രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​നും ര​ജ​നി ആ​ഹ്വാ​നം ചെ​യ്തു.

2017 ഡി​സം​ബ​ർ 31നാ​ണു ര​ജ​നി​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ഖ്യാ​പ​നം.

പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്ത​മാ​യ പ​ദ്ധ​തി യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ട​താ​യാ​ണ് സൂ​ച​ന.

Related posts

Leave a Comment