വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത വേ​ദ​ന​യോടെ, രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പി​ൻ​മാറ്റത്തെക്കുറിച്ച് താരം ട്വിറ്റ് ചെയ്തതിങ്ങനെ…

 

ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ൽ​നി​ന്ന് ര​ജ​നീ​കാ​ന്ത് പി​ൻ​മാ​റി. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ൻ​മാ​റു​ന്നു​വെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ദുഃ​ഖി​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു.

മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്.

മ​ക്ക​ൾ ശ​ക്തി ക​ഴ​ക​മെ​ന്ന പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളി​ൽ ര​ജ​നി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി. മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന പു​തി​യ പേ​രും പാ​ർ​ട്ടി​ക്കു ന​ൽ​കി. പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മാ​യി ഓ​ട്ടോ​റി​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു.

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലു​യ​ർ​ന്നു കേ​ൾ​ക്കു​ന്ന ആ​കാം​ക്ഷാ​ഭ​രി​ത​മാ​യ ചോ​ദ്യ​ത്തി​നു പൂ​ർ​ണ വി​രാ​മ​മി​ട്ട് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​മെ​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി പി​ൻ​മാ​റാ​ൻ ഡോ​ക്ട​ർ​മാ​ർ ഉ​പ​ദേ​ശി​ച്ചെ​ന്നും എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചു മ​രി​ക്കാ​നും ത​യാ​റെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും ര​ജ​നി രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന സ​മ​യ​ത്ത് വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

Related posts

Leave a Comment