ര​ജ​നി ചി​ത്രം 2.0; ആദ്യ ദിനം നേടിയത് 60 കോടി; ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്  600 കോ​ടി ബ​ജ​റ്റിൽ

കൊ​ച്ചി: ശ​ങ്ക​ർ-​ര​ജ​നി ചി​ത്രം 2.0 തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. 458 തീ​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം ആ​ദ്യ ദി​വ​സം ത​ന്നെ 60 കോ​ടി നേ​ടി​യി​രു​ന്നു. 3ഡി ​ടെ​ക്നോ​ള​ജി​യു​ടെ​യും വി​ഷ്വ​ലി​ഫ​ക്ടു​ക​ളു​ടെ​യും ഗ്രാ​ഫി​ക്സി​ന്‍റെ​യും മി​ക​ച്ച സം​യോ​ജ​നം കൂ​ടി​യാ​യി​രു​ന്നു 2.0 സിനിമ.

600 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്ത്, അ​ക്ഷ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ അ​ഭി​ന​യം, എ.​ആ​ർ. റ​ഹ്മാ​ന്‍റെ സം​ഗീ​തം എ​ന്നി​വ സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ന്‍റ​ണി​യു​ടേ​താ​ണ് എ​ഡി​റ്റിം​ഗ്.ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ഭാ​സ്ക്ക​ര​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മു​ള​കു​പാ​ടം ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നാ​യി​ക​യാ​യി വ​രു​ന്ന​ത് എ​മി ജാ​ക്സ​നാ​ണ്. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും മു​ഖ്യ​മാ​യ വേ​ഷം അ​വ​ത​രി​പ്പിച്ചിട്ടുണ്ട്. റ​സൂ​ൽ പൂ​ക്കു​ട്ടി ശ​ബ്ദ​ലേ​ഖ​ന​വും ന​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ് ഷാ​യു​ടെ​താ​ണ് ഛായാ​ഗ്ര​ഹ​ണം.

Related posts