സ​ന്യാ​സി​മാ​രു​ടെ കാ​ലി​ൽ തൊ​ട്ടു വ​ന്ദി​ക്കു​ന്ന​ത് ശീ​ലം; യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ കാലിൽ തൊട്ടതിന് വിശദീകരണവുമായി രജനികാന്ത്

ചെ​ന്നൈ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ കാ​ൽ തൊ​ട്ട് വ​ന്ദി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ ര​ജ​നി​കാ​ന്ത്.

സ​ന്യാ​സി​മാ​രു​ടെ കാ​ലി​ൽ തൊ​ട്ടു വ​ന്ദി​ക്കു​ന്ന​താ​ണ് ത​ന്‍റെ ശീ​ല​മെ​ന്നും ത​ന്നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ സ​ന്യാ​സി​മാ​രോ​ട് ആ​ദ​രം അ​റി​യി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​ഹൃ​ദ​പ​ര​മാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ​ന്ദ​ർ​ശി​ച്ച​ത്. നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​മ​യ​മ​ല പോ​യി വ​ന്ന​ത് സ​ന്തോ​ഷ​മാ​യെ​ന്നും ര​ജ​നി​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ചി​ത്രം ജ​യി​ല​റി​ന്‍റെ ഒ​രു പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​നം ല​ക്നോ​വി​ൽ വ​ച്ച് ന​ട​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് യോ​ഗി​യു​ടെ ല​ക്നോ​വി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ര​ജ​നി​കാ​ന്ത്, യോ​ഗി​യു​ടെ കാ​ൽ തൊ​ട്ട് വ​ന്ദി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​താ​ണ് ഏ​റെ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

Related posts

Leave a Comment