സര്‍ക്കാര്‍ പണം തന്നാല്‍ പണിയാം! വീട്ടില്‍ ശുചിമുറിയില്ല; പക്ഷേ, കാറുണ്ട് ഒന്നല്ല, 15 എണ്ണം; ശൗചാലയത്തിനായി പണംമുടക്കാന്‍ ഇവിടുള്ളവര്‍ക്ക് താത്പര്യമില്ലത്രേ

കാ​​​​റും മ​​​​റ്റു സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മൊ​​​​ക്കെ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും വീ​​​​ട്ടി​​​​ൽ ശൗ​​ചാ​​ല​​യം ഇ​​ല്ലാത്ത​​വ​​രാ​​ണ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഹി​​​​ന്ദോ​​​​ളി ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളി​​​​ലേ​​​​റെ​​​​യും. സു​​​​വാ​​​​ലാ​​​​ക, മാ​​​​ജാ​​​​റ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഇ​​​​വി​​​​ടത്തെ താ​​​​മ​​​​സ​​​​ക്കാ​​​​രി​​​​ൽ ശു​​​​ചി​​​​മു​​​​റി സ്വ​​​​ന്ത​​​​മാ​​​​യു​​​​ള്ള​​​​വ​​​​ർ വി​​​​ര​​​​ലി​​​​ലെ​​​​ണ്ണാ​​​​വു​​​​ന്ന​​​​വ​​​​ർ മാ​​​​ത്ര​​​​ം. എ​​​​ന്നാ​​​​ൽ, എ​​​​ല്ലാ വീ​​​​ട്ടി​​​​ലും വാ​​ഹ​​ന​​ങ്ങ​​ളു​​ണ്ടെ​​ന്നു​​ള്ള​​​​താ​​​​ണ് ര​​​​സ​​​​ക​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ത.​​

സ്വ​​​​ന്ത​​​​മാ​​​​യി 15 കാ​​​​റു​​​​ക​​​​ൾ ​​​​വ​​​​രെ​​ ഉ​​​​ള്ള​​​​വ​​​​രു​​​​മു​​​​ണ്ട്. ശൗ​​ചാ​​ല​​യ​​ത്തി​​നാ​​യി പ​​​​ണം​​​​മു​​​​ട​​​​ക്കാ​​​​ൻ ഇ​​​​വി​​​​ടു​​​​ള്ള​​​​വ​​​​ർ​​​​ക്ക് താ​​ത്പ​​​​ര്യ​​​​മി​​​​ല്ല​​​​ത്രേ. സ​​​​ർ​​​​ക്കാ​​​​ർ പ​​​​ണം ത​​​​ന്നാ​​​​ൽ ശൗ​​ചാ​​ല​​യം പ​​​​ണി​​​​യാ​​​​മെ​​​​ന്നും അ​​​​ല്ലാ​​​​ത്തപ​​​​ക്ഷം ത​​​​ൽ​​​​സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്നു​​മാ​​ണ് ഇ​​​​വി​​​​ടു​​​​ള്ള​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. വീ​​ടു​​ക​​ളി​​ൽ ശൗ​​ചാ​​ല​​യം പ​​ണി​​യേ​​ണ്ട​​ത് സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് ഇ​​വി​​ട​​ത്തു​​കാ​​രു​​ടെ ധാ​​ര​​ണ.

Related posts