ഹേയ് ഇത് എന്‍റെ ഏട്ടനല്ല..! ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജേഷിന്‍റെ മൃതദേഹം ഭാര്യ തിരിച്ചറിയാത്തതിൽ ദുരൂഹത; കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു

റാ​ന്നി: പെ​രു​നാ​ട് പു​തു​ക്ക​ട​യ്ക്കു സ​മീ​പം പൊ​ട്ട​ൻ​മൂ​ഴി​യി​ൽ ക​ക്കാ​ട്ടാ​റ്റി​ൽ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ രാ​ജേ​ഷി​നെ ഭാ​ര്യ തി​രി​ച്ച​റി​യാ​ത്ത​തി​ൽ പോ​ലീ​സി​ന് അ​ദ്ഭു​തം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ക്കാ​ട്ടാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സു​നി​ജ മൃ​ത​ദേ​ഹം ക​ണ്ട് രാ​ജേ​ഷ് അ​ല്ലെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ​ക്ക സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. രാ​ജേ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ഭാ​ര്യ സു​നി​ജ​യ്ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്നു. രാ​ജേ​ഷി (29)ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സു​നി​ജ​യു​ടെ ബ​ന്ധു​വാ​യ ത​ണ്ണി​ത്തോ​ട് പു​ത്ത​ൻ​പു​ര​യി​ൽ റ​ബീ​ഷി​നെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജരാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

റ​ബീ​ഷി​നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​ണ്ണി​ത്തോ​ട്ടി​ൽ വെ​ൽ​ഡിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ൽ അ​വി​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ച് പ​ണി​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​യ റ​ബീ​ഷു​മാ​യി രാ​ജേ​ഷ് സു​ഹൃ​ദ്ബ​ന്ധ​ത്തി​ലു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചി​റ്റാ​റി​ലെ​ത്തി​യ ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യം വാ​ങ്ങി പു​തു​ക്ക​ട​യി​ലു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി. നേ​ര​ത്തെ​യും ഇ​രു​വ​രും ഈ ​സ്ഥ​ല​ത്ത് മ​ദ്യ​പി​ക്കാ​നും മീ​ൻ പി​ടി​ക്കാ​നും എ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ക്കു​റി രാ​ജേ​ഷി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ക​രു​തി​ക്കൂ​ട്ടി​യു​ള്ള വ​ര​വാ​യി​രു​ന്നു റ​ബീ​ഷി​ന്‍റേ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട സ​മ​യ​ത്ത് വെ​ള്ള​ത്തി​ലേ​ക്ക് രാ​ജേ​ഷി​നെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സി​നോ​ട് റ​ബീ​ഷ് പ​റ​ഞ്ഞു. തി​രി​കെ ചി​റ്റാ​ർ വ​ഴി രാ​ജേ​ഷി​ന്‍റെ ഭാ​ര്യ സു​നി​ജ​യു​ടെ അ​ടു​ത്ത് എ​ത്തി​യ ശേ​ഷ​മാ​ണ് റ​ബീ​ഷ് മ​ട​ങ്ങി​യ​ത്. റാ​ന്നി സി​ഐ ന്യൂ​മാ​ൻ, എ​സ്ഐ ജി​ബു ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts