ഇടിവെട്ടു തീരുമാനവുമായി രജിഷ വിജയന്‍; സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ല; വന്‍ ഓഫറുമായി സമീപിച്ചവരെ മടക്കി അയച്ചു

rejisha600കൊച്ചി: മികച്ച നടിയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ വിജയന്‍ എടുത്ത മികച്ച തീരുമാനം ചര്‍ച്ചയാകുന്നു. ഒരു സിനിമ ഹിറ്റായാല്‍ മതി പരസ്യക്കാര്‍ സിനിമാതാരങ്ങളെ കൊത്തിക്കൊണ്ടു പോകും. പരസ്യത്തില്‍ നിന്നു കിട്ടുന്ന ഭീമമായ വരുമാനം വേണ്ടെന്നു വയ്ക്കാന്‍ ഒരു താരവും തയ്യാറാവുകയുമില്ല. ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ വരെ അഭിനയിച്ച് താരങ്ങള്‍ പണം കൊയ്യുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ നിലപാടാണ് അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മികച്ച  നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രജിഷ വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.

താന്‍ മേലില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് നടി പറയുന്നു. സൗന്ദര്യവര്‍ധക ക്രീമുകളുടെയും തലമുടി വളരുമെന്നവകാശപ്പെടുന്ന എണ്ണകളുടെയും പരസ്യത്തില്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് നടി വ്യക്തമാക്കിയത്. വന്‍ ഓഫറുമായി തന്നെ സമീപിച്ച പരസ്യക്കാരെ രജിഷ കഴിഞ്ഞ ദിവസം മടക്കി അയച്ചിരുന്നു. സൗന്ദര്യം തൊലിപ്പുറത്തല്ലെന്നും വ്യക്തിത്വത്തിലാണെന്നുമാണ് രജീഷ പറയുന്നത്. തനിക്കൊപ്പം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് വ്യക്തിത്വം വേണ്ടുവോളമുണ്ടെന്നും രജിഷ വ്യക്തമാക്കുന്നു. കൊച്ചി കോര്‍പറേഷന്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയിലായിരുന്നു രജിഷയുടെ നിലപാട് പ്രഖ്യാപനം. രജിഷയുടെ പാത മറ്റു താരങ്ങളും പിന്തുടര്‍ന്നാല്‍ കേരളത്തില്‍ ഒരു പുതുവിപ്ലവത്തിനാവും അത് തുടക്കം കുറിക്കുക.

Related posts