ആറാംക്ലാസുകാരിയെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് നൃത്ത സംവിധായകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി; പിന്നീട് സംഭവിച്ചത്

rapeആറാം ക്ലാസുകാരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സിനിമാക്കാരനായ നൃത്ത സംവിധായകനെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. സിനിമയില്‍ നൃത്ത സംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന കെ. വെങ്കിട കൃഷ്ണ കിഷോറാണ് 13 വയസുള്ള വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തിയത്.

വീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ കൈയില്‍ കയറി പിടിയ്ക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോള്‍ അച്ഛനമ്മമാര്‍ എത്തി, ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലാണ് വെങ്കിട കൃഷ്ണയും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇയാളുടെ മക്കള്‍ക്കൊപ്പം കളിക്കാനായി പെണ്‍കുട്ടി വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. ഇതിനിടെ ഒരു ദിവസം വിവാഹം കഴിയ്ക്കാണമെന്ന് വെങ്കിട കൃഷ്ണ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.ഇക്കാര്യം കുട്ടി വീട്ടില്‍ വന്ന് പറഞ്ഞ ശേഷം, അയാളുടെ വീട്ടിലേക്ക് പോകുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഹൗസിംഗ് കോളനിയില്‍ പരിപാടി നടക്കുന്നതിനെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമം തടഞ്ഞ  അച്ഛന്റെ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയ്ക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വെങ്കിട കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി വെങ്കടകൃഷ്ണയ്ക്കു പോലീസുകാരെ നൃത്തം പഠിപ്പിക്കാം അല്ല പിന്നെ.

Related posts