ആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലി, പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല; തന്‍റെ മനസിൽ ഒളിപ്പിച്ചുവെച്ച ഭാവി വരെനെക്കുറിച്ച് രജീഷ വിജയൻ തുറന്നു പറ‍യുന്നു…

 ആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലിയെന്ന എലിസബത്ത് തന്റെ ജീവിതം മുഴുവന്‍ കൂട്ടാകേണ്ട ആളെക്കുറിച്ച് വാചാലയാകുന്നു. അവതാരകയായി എത്തി അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ്  രജീഷ വിജയന്‍.

ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ല. നല്ലൊരു മനുഷ്യനായാല്‍ മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണ് തന്‍റെ മനസിലെന്ന് താരം തുറന്നു പറയുന്നു.

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരത്തിന്‍റെ തുടര്‍ന്ന് വന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഒടുവില്‍ ഇറങ്ങിയ ഫൈനല്‍സും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ഇനി രജീഷയുടേതായി പുറത്ത് വരാനുള്ളത് സ്റ്റാന്റപ്പ് കോമഡി. രജിഷയ്‌ക്കൊപ്പം നിമിഷയും പ്രധാന കഥപാത്രത്തില്‍ എത്തുന്നുണ്ട്. വിധു വിന്‍സന്‍റ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററിലെത്തും.

Related posts