രാ​ജീ​വ്ഗാ​ന്ധി​യു​ടെ ക​ഴു​ത്തി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ക​യ​റി​ട്ടു..! രാ​ജീ​വ്ഗാ​ന്ധി പ്ര​തി​മ​യി​ൽ ‘സ​മ​രാ​ഗ്നി ബോ​ർ​ഡ്’ സ്ഥാ​പി​ച്ച​തി​നെ​തി​രേ വ്യാ​പ​ക ട്രോ​ൾ


തൃ​ശൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ശി​ൽ​പ​ത്തി​ൽ ക​യ​ർ മു​റു​ക്കി കോ​ണ്‍​ഗ്ര​സു​കാ​ർ ബോ​ർ​ഡ് കെ​ട്ടി​യ​ത് വി​വാ​ദ​ത്തി​നൊ​പ്പം ട്രോ​ളു​ക​ളും ഏ​റ്റു​വാ​ങ്ങി. തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​നു സ​മീ​പ​മു​ള്ള രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​തി​മ​യു​ടെ ക​ഴു​ത്തി​ലാ​ണ് കു​രു​ക്കി​ട്ട് മു​റു​ക്കി കോ​ൺ​ഗ്ര​സി​ന്‍റെ ‘സ​മ​രാ​ഗ്നി’ സ​മ​ര​ത്തി​ന്‍റെ ബോ​ർ​ഡ് കെ​ട്ടി​യ​ത്.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​മ​രാ​ഗ്നി​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ തൃ​ശൂ​ർ ജി​ല്ല കോ​ണ്‍​ഗ്ര​സി​ന് ഇ​രി​ക്ക​പ്പൊ​റു​തി ഇ​ല്ലാ​താ​യി. പ​ല​ഭാ​ഗ​ത്തു​നി​ന്നും ആ​ളു​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ളി തു​ട​ങ്ങി.

വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ പ്ര​തി​മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു ക​യ​റൂ​രി രാ​ജീ​വ്ഗാ​ന്ധി​യെ മോ​ചി​പ്പി​ച്ചു. എ​ങ്കി​ലും സോ​ഷ്യ​ൽ​മീ​ഡി​യ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

കോ​ണ്‍​ഗ്ര​സു​കാ​ർ രാ​ജീ​വ്ജി​യെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് മു​റു​ക്കി​യെ​ന്ന നി​ല​യി​ലു​ള്ള ട്രോ​ളു​ക​ൾ വ്യാ​പി​ക്കു​ക​യാ​ണ്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ ക​ഴു​ത്തി​ൽ ക​യ​ർ കെ​ട്ടി​യ​ത് രാ​ജീ​വ് ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണു വി​മ​ർ​ശ​നം. കോ​ണ്‍​ഗ്ര​സു​കാ​ർ ത​ന്നെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത് സ്വ​യം നാ​ണം​കെ​ടു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ടാ​യി.

ബോ​ർ​ഡ് വീ​ഴാ​തി​രി​ക്കാ​ൻ ബ​ല​ത്തി​നു കെ​ട്ടി​യ​താ​ണെ​ന്ന കോ​ണ്‍​ഗ്ര​സു​കാ​ർ വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല. ക​യ​ർ കെ​ട്ടി​യ​തി​നു പി​ന്നി​ലാ​രാ​യി​രു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ചി​ല​ർ ഉ​യ​ർ​ത്തി.

സ്വ​ന്തം ലേ​ഖ​ക​ൻ

 

Related posts

Leave a Comment