നെടുങ്കണ്ടം കസ്റ്റഡിമരണം; ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു ; ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ അന്വേഷിക്കും 

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന് ചേ​ർ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മ്മീ​ഷ​ൻ ക​സ്റ്റ​ഡി​മ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​ജ്കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും ആ​ക്ഷ​ൻ കൗ​ണ്‍​സി​ലും നി​യ​മ​സ​ഭ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് സ​ർ​ക്കാ​രി​നെ വ​ലി​യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രി​ക​യാ​ണ്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ​യും സി​പി​ഒ​യെ​യും ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ടു​ക്കി എ​സ്പി​യ്ക്കും ഭ​ര​ണ​ക​ക്ഷി​യി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കും രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

കൂ​ടാ​തെ എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ എ​സ്ഐ. സാ​ബു ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. രാ​ജ്കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​ന്‍റെ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തേ തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ ബാ​ധ സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റും ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മു​ൻ​പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​വും രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts