നെടുംകണ്ടം കസ്റ്റഡി മരണം: ആന്തരിക അവയവം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെന്ന്

ഗാ​ന്ധി​ന​ഗ​ർ: പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച രാ​ജ്കു​മാ​റി​നെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ണ്‍ 22നാ​ണ് രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. മി​ക്ക കേ​സു​ക​ൾ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യയ്ക്കാ​റു​ള്ള​താ​ണ്. ക​സ്റ്റ​ഡി മ​ര​ണ​മെ​ന്ന പ​രാ​തി​യു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് രാ​ജ്കു​മാ​റി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​തി​രു​ന്ന​തെ​ന്ന സം​ശ​യം ഉ​യ​രു​ന്നു.

അ​തേസ​മ​യം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രോ​ട് ഇ​ന്ന് പീ​രു​മേ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​കു​വാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ ഇ​വ​ർ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കും.

രാ​ജ് കു​മാ​റി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് തി​രു​ത്തി​യെന്ന പ്ര​ച​ാര​ണം തെ​റ്റാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന​പ്പോ​ഴു​ള്ള വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ കോ​പ്പി​ക​ളും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ളും പീ​രു​മേ​ട് കോ​ട​തി, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ജ​യി​ൽ വ​കു​പ്പ് മേ​ധാ​വി, ക്രൈം​ബ്രാ​ഞ്ച് തു​ട​ങ്ങി മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts