അമ്പൂരിയിലെ അരുംകൊല! കൂടുതല്‍ കാര്യങ്ങള്‍ വെളിവാകണം; പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും; കൊലയ്ക്കുപയോഗിച്ച കയര്‍, രാഖിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ എവിടെ?

വി​ഴി​ഞ്ഞം: അ​മ്പൂ​രി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഖി​ലി​നെ​യും രാ​ഹു​ലി​നെ​യും ആ​ദ​ർ​ശി​നെ​യും ഒ​രു​മി​ച്ചു ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മെ രാ​ഖി​മോ​ളു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​വാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ക​ർ.

ഇ​നി​യും കൂ​ടു​ത​ൽ പേ​രെ പ്ര​തി​ചേ​ർ​ക്ക​ണ​മോ എ​ന്ന​തും പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.​ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രാ​യ നി​ര​വ​ധി പേ​രെ​യും​ചോ​ദ്യം ചെ​യ്യും. കൊ​ല​പാ​ത​ക​ത്തി​ന് തെ​ളി​വാ​യി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ക​യ​ർ, രാ​ഖി മോ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പ്, മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ട്.

പ്ര​തി​ക​ളെ നാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.​ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ​ക​ഴി​ഞ്ഞ ദി​വ​സം അ​ഖി​ലി​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ഴു​ണ്ടാ​യ പ്ര​തി​ഷേ​ധം തെ​ളി​വെ​ടു​പ്പി​നു ത​ട​സ​മാ​യി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ഊ​രി​യെ​ടു​ത്ത വ​സ്ത്ര​ങ്ങ​ൾ കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച കാ​ർ സു​ഹൃ​ത്തി​നെ ഏ​ൽ​പ്പി​ക്കാ​ൻ ത​ക്ക​ല​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തെ​ല്ലാം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന മു​റ​യ്ക്ക് ക​ണ്ടെ​ത്തും. എ​ന്നാ​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് അ​ഖി​ൽ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​രും​കൊ​ല​യെ​ക്കു​റി​ച്ച് വീ​ട്ടു​കാ​ർ അ​റി​ഞ്ഞു.​ഇ​തോ​ടെ കൂ​ടു​ത​ൽ അ​ങ്ക​ലാ​പ്പി​ലാ​യ അ​ഖി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ വി​ഷം വാ​ങ്ങി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.​പ്ര​തി​യു​ടെ വീ​ട് പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​ക്കു​പ്പി ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts