10 സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ജോ​സ​ഫ് ; ഏ​റ്റു​മാ​നൂ​രി​ല്‍ ച​ര്‍​ച്ച​യാ​കാം പ​ക​രം പൂ​ഞ്ഞാ​ര്‍ വേ​ണം

കോ​ട്ട​യം: യു​ഡി​എ​ഫി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റ് ഇ​ത്ത​വ​ണ​യും വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. ശ​നി​യാ​ഴ്ച പു​തു​യു​ഗ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​രു പാ​ര്‍​ട്ടി നേ​താ​ക്ക​ളും.

ക​ഴി​ഞ്ഞ ത​വ​ണ തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ഇ​ടു​ക്കി, ച​ങ്ങാ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍, തി​രു​വ​ല്ല, കോ​ത​മം​ഗ​ലം, തൃ​ക്ക​രി​പ്പൂ​ര്‍, കു​ട്ട​നാ​ട്, ഇ​രി​ങ്ങാ​ല​ക്കൂ​ട സീ​റ്റു​ക​ളി​ലാ​ണു മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ തൊ​ടു​പു​ഴ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മാ​ത്ര​മാ​ണു വി​ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​ര്‍, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കൂ​ട, കു​ട്ട​നാ​ട് സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു നോ​ട്ട​മു​ണ്ട്. ഇ​വ വി​ട്ടു​കൊ​ടു​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ല്ല.

സീ​റ്റു​ക​ള്‍ വ​ച്ചു​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നാ​ണ് പി.​ജെ. ജോ​സ​ഫ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ര്‍ കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കി​യാ​ല്‍ പൂ​ഞ്ഞാ​ര്‍ വേ​ണ​മെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്.

പൂ​ഞ്ഞാ​റി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ‍​യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട് കോ​ൺ​ഗ്ര​സ്. ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റ് സം​സ്ഥാ​ന​നേ​താ​വി​നു വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ടു​ക്കി സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഇ​ടു​ക്കി​യി​ലെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ​ഫ് വി​ഭാ​ഗം വ​ച്ചു​മാ​റ്റ​ത്തി​നു ത​യാ​റ​ല്ല

  • ജിബിൻ കുര്യൻ.

Related posts

Leave a Comment