ഷോ തുടങ്ങുംമുമ്പേ ചെണ്ടമേളവും ആര്‍പ്പുവിളിയും! ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയ വാര്‍ത്ത ആരാധകരെ തളര്‍ത്തിയില്ല; തൃശൂരില്‍ പോലീസ് കാവലില്‍ ആരാധക മധ്യേ രാമലീല

തൃ​ശൂ​ർ: പോ​ലീ​സ് കാ​വ​ലി​ലും ആ​രാ​ധ​ക​രു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്കും മ​ധ്യേ തൃ​ശൂ​രി​ലും രാ​മ​ലീ​ല​യു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​നം.

തൃ​ശൂ​ർ ജോ​സ് തീ​യ​റ്റ​റി​ൽ 12നു ​നൂ​ണ്‍​ഷോ ആ​രം​ഭി​ക്കു​ന്പോ​ൾ തീ​യ​റ്റ​ർ ദി​ലീ​പ് ആ​രാ​ധ​ക​രെ​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. ഷോ ​തു​ട​ങ്ങു​ന്ന​തി​നും മു​ന്പേ ത​ന്നെ തീ​യ​റ്റ​റി​നു മു​ന്നി​ൽ ദി​ലീ​പ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ചെ​ണ്ട​മേ​ള​വും മ​റ്റു​മാ​യി എ​ത്തി​യി​രു​ന്നു. തീ​യ​റ്റ​റു​ക​ൾ​ക്കു നേ​രെ എ​ന്തെ​ങ്കി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു ത​ന്നെ തീ​യേ​റ്റ​ർ അ​ധി​കൃ​ത​ർ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സാ​ധാ​ര​ണ​യാ​യി പു​തി​യ ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യു​ന്പോ​ൾ ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള തി​ക്കും തി​ര​ക്കും ബ​ഹ​ള​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നു പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്കാ​യി വി​ളി​ക്കാ​റു​ണ്ടെ​ന്നും രാ​മ​ലീ​ല പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​മു​ള്ള​തി​നാ​ൽ മു​ഴു​വ​ൻ സ​മ​യ​വും പോ​ലീ​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്നും തീ​യ​റ്റ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും നാ​ലു​പോ​ലീ​സു​കാ​രെ തീ​യ​റ്റ​റി​ലേ​ക്കു ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു.

തീ​യ​റ്റ​റി​നു പു​റ​ത്തു ചെ​ണ്ട​മേ​ള​വും മ​റ്റും പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണു ദി​ലീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​ടു​ത്ത മാ​സം 12 വ​രെ നീ​ട്ടി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ആ​വേ​ശം കു​റ​ച്ചൊ​ന്നു ത​ണു​ത്തെ​ങ്കി​ലും ആ​രാ​ധ​ക​ർ പി​ൻ​മാ​റി​യി​ല്ല. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍​ഗോ​പി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന രാ​മ​ലീ​ല പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​ണ്. ദി​ലീ​പി​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷി​ക്കാ​നു​ള്ള ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ത്തി​ട്ടു​ണ്ട്. ദി​ലീ​പി​ന്‍റെ ഇ​ൻ​ട്ര​ഡൊ​ക്ഷ​ൻ സീ​ൻ നി​റ​ഞ്ഞ കൈയ​ടി​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. തീ​യ​റ്റ​റും പ​രി​സ​ര​വും ദി​ലീ​പി​ന്‍റെ ഫ്ളെ​ക്സു​ക​ളാ​ൽ നി​റ​ച്ചി​ട്ടു​ണ്ട്.

Related posts