‘ആശുപത്രിയിലെത്തും മുമ്പ് ജയലളിത മരിച്ചിരുന്നു’ എന്ന വിവാദ പരാമര്‍ശം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍; നടപടി അപ്പോളോ ആശുപത്രിയുടെ പരാതിയില്‍

southlive_2017-02_38c57674-2892-4e09-95eb-45a2b291fdc1_speach_720ജയലളിത മരിച്ച് ദിവസങ്ങളും മാസങ്ങളും പിന്നിട്ട് കഴിഞ്ഞു. എങ്കില്‍ പോലും അവരുടെ രോഗങ്ങളേയും, മരണത്തേയും ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇതുവരെയും ശമനമുണ്ടായിട്ടില്ല. ജയലളിത മരിച്ചത് ഇംഗ്ലണ്ടില്‍ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു എന്നും ചെന്നൈയിലെ അപ്പോളോയിലെത്തിച്ചത് അവരുടെ മൃതദേഹം മാത്രമായിരുന്നു എന്നും വ്യക്തമാക്കി അപ്പോളോയിലെ ഡോക്ടര്‍ കൂടിയായ രാമസീത രംഗത്തെത്തിയത് ആളുകളുടെയിടയില്‍ ഞെട്ടലുളവാക്കിയിരുന്നു. ചെന്നൈയിലെത്തിച്ചപ്പോള്‍ ഹൃദയസ്പന്ദനമില്ലാതിരുന്നിട്ടും ജയലളിതയെ ഐസിയുവിലാക്കുകയായിരുന്നു എന്നാണ് രാമസീത പറഞ്ഞത്. ആശുപത്രിയിലാക്കി ദിവസങ്ങള്‍ക്കുള്ളില്‍ എംജിആര്‍ മെമ്മോറിയലിന് സമീപം അവരുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും അവര്‍ ആരോപിച്ചിരുന്നു.

രാമസീതയുടെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ വൈറലാകുകയും ഡോക്ടറുടെ പ്രസംഗം ജയലളിതയുടെ മരണവുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ബോധപൂര്‍വ്വം പ്രകോപനപരമായ പ്രസ്താവന ഇറക്കിയതിനും തെറ്റിദ്ധാരണ പരത്തിയതിനുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രാമസീത അപ്പോളോ ഹോസ്പിറ്റല്‍ ജീവനക്കാരിയല്ലെന്നും ദീപ ജയകുമാറിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിമാത്രമാണ് പരിപാടിയില്‍ വിവാദമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

Related posts