ജീ​വ​നും തു​ല്യം സ്നേ​ഹി​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​നാ​യി ത്യാ​ഗം സ​ഹി​ച്ച​വ​ർ ജ​യി​ൽ മോ​ചി​ത​രാ​യ ശേ​ഷം കാണാനെത്തി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ൽ വി​ശ്ര​മ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​നു​ള്ള ക​രു​ത്തും ആ​വേ​ശ​വും പ​ക​രു​ന്ന​ത് കെ​എ​സ്‌​യു യൂ​ത്ത് കോ​ൺ​ഗ്ര​സ്പ്ര​സ്ഥാ​നം ന​ൽ​കി​യ ത്യാ​ഗ പൂ​ർ​ണ്ണ​മാ​യ പ്ര​വ​ർ​ത്ത​ന പാ​ത​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​തി​നാ​ൽ ത​ന്നെ കെ​എ​സ്‌​യു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ത​നി​ക്ക് ആ​ത്മ​ബ​ന്ധം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി സ​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ അ​വ​രെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച​തും ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സ​ഹാ​യം ഉ​റ​പ്പു ന​ൽ​കി​യ​തും ആ ​ആ​ത്മ​ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​യി​ൽ മോ​ചി​ത​രാ​യ ശേ​ഷം കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നി​ത്ത​ല​യെ സ​ന്ദ​ർ​ശി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ജീ​വ​നും തു​ല്യം സ്നേ​ഹി​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​നാ​യി ത്യാ​ഗം സ​ഹി​ച്ച​വ​ർ ജ​യി​ൽ മോ​ചി​ത​രാ​യ ശേ​ഷം കെ​എ​സ്‌​യു​ക്കാ​രെ​ല്ലാ​വ​രും കാ​ണാ​നെ​ത്തി എ​ന്നാ​ണ് ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…
എ​ന്‍റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ലെ​ന്നും ഇ​ന്നും വി​ശ്ര​മ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​നു​ള്ള ക​രു​ത്തും ആ​വേ​ശ​വും പ​ക​രു​ന്ന​ത് കെ.​എ​സ്.​യു യൂ​ത്ത് കോ​ൺ​ഗ്ര​സ്പ്ര​സ്ഥാ​നം ന​ൽ​കി​യ ത്യാ​ഗ പൂ​ർ​ണ്ണ​മാ​യ പ്ര​വ​ർ​ത്ത​ന പാ​ത​യാ​ണ്.

വ​ല്ലാ​ത്ത ഒ​രാ​ത്മ​ബ​ന്ധ​മാ​ണ് കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് എ​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് പി​ണ​റാ​യി സ​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ ഉ​ട​ന​ടി ഞാ​ൻ അ​വ​രെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച​ത്, വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ തി​ര​ക്കി ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സ​ഹാ​യ​മെ​ല്ലാം ഉ​റ​പ്പു ന​ൽ​കി​യാ​ണ് ഞാ​ൻ തി​രി​ച്ചി​റ​ങ്ങി​യ​ത്.

ജീ​വ​നും തു​ല്യം സ്നേ​ഹി​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​നാ​യി ത്യാ​ഗം സ​ഹി​ച്ച​വ​ർ ജ​യി​ൽ മോ​ചി​ത​രാ​യ ശേ​ഷം കെ​എ​സ്‌​യു​ക്കാ​രെ​ല്ലാ​വ​രും ഇ​ന്ന​ന്നെ കാ​ണാ​നെ​ത്തി. പോ​രാ​ട്ട വീ​ഥി​യി​ൽ പ​ത​റാ​ത്ത പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശ​ക്തി.

ഒ​രു ശ​ക്തി​ക്കും കീ​ഴ​ട​ക്കാ​ൻ പ​റ്റാ​ത്ത വി​ധം കാ​രി​രു​മ്പി​ൽ തീ​ർ​ത്ത ച​ങ്കു​റ​പ്പോ​ടെ പ്ര​സ്ഥാ​ന​ത്തി​നാ​യി പോ​രാ​ടു​ക, കെ ​എ​സ് യു ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​രാ​ളി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ…

 

Related posts

Leave a Comment