പ​ന്തെ​ടു​ക്കാ​ൻ മ​തി​ൽ ചാ​ടി​യെ​ത്തി​യ പ​ത്ത് വ​യ​സു​കാ​ര​ന്‍റെ കാ​ൽ അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ചു

കൊ​ച്ചി: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ തെ​റി​ച്ചു​വീ​ണ പ​ന്തെ​ടു​ക്കാ​ൻ മ​തി​ൽ ചാ​ടി​യെ​ത്തി​യ പ​ത്തു​വ​യ​സു​കാ​ര​ന്‍റെ കാ​ൽ അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ചു. പൂ​ണി​ത്തു​റ സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ ന​വീ​ന്‍റെ കാ​ലാ​ണ് അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ച​ത്.

കൂ​ട്ടു​കാ​രു​മൊ​ത്ത് പ​റ​മ്പി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് പ​ന്ത് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഇത് എ​ടു​ക്കാ​നാ​യി ചെ​ന്ന​പ്പോ​ൾ പൈ​പ്പ് കൊ​ണ്ട് കാ​ൽ ത​ല്ലി​യൊ​ടി​ച്ചെ​ന്നാ​ണ് കു​ട്ടി​യു​ടെ പ​രാ​തി. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തിയ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു.

പി​ന്നാ​ലെ തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. എ​ക്സ​റേ​യി​ൽ കു​ട്ടി​യു​ടെ കാ​ലി​ന് ര​ണ്ട് പൊ​ട്ട​ലു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ മ​ര​ട് പോ​ലീ​സി​ൽ അ​യ​ൽ​വാ​സി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​ട്ടി​യു​ടെ കാ​ലി​ലെ പൊ​ട്ട​ൽ മ​തി​ൽ ചാ​ടി​യ​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​യ​ൽ​വാ​സി​യു​ടെ കൈ​യി​ൽ പൈ​പ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് കൊ​ണ്ട് കു​ട്ടി​യെ അ​ടി​ച്ചോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രൂ എ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ ബാ​ല​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment