മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല! ര​മ്യയുടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് അ​മ്മ; മകളുടെ ഭര്‍ത്താവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി അമ്മ സരോജിനി

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ മ​ണി​പ്പാ​റ​യി​ലെ തെ​ങ്ങും​മൂ​ട്ടി​ൽ ടി.​ആ​ർ. ര​മ്യ (29) യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​മ്മ സ​രോ​ജി​നി വ​നി​താ​ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ഭ​ർ​ത്താ​വ് രാ​ജേ​ഷും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് ര​മ്യ​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം 29നാണ് ​ര​മ്യ​യെ മ​ണി​പ്പാ​റ​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​ മരിച്ച​നി​ല​യി​ൽ ക​ണ്ടത്.

രാ​ജേ​ഷി​ന്‍റെ ബ​ന്ധു​വാ​ണ് ഇക്കാര്യം ത​ങ്ങ​ളെ അറി​യി​ച്ച​തെ​ന്ന് സ​രോ​ജി​നി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് ര​മ്യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്.

മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ച് സ​രോ​ജി​നി ഇ​രി​ട്ടി ഡി​വൈ​എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​മ്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​മ്യ തൂ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന മു​റി​യും പ​രി​സ​ര​വും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ര​മ്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു ല​ഭി​ച്ച പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Related posts

Leave a Comment