ഐ​ഐ​എം കാ​മ്പ​സി​ലെ ഹോ​സ്റ്റ​ലി​ല്‍ പീ​ഡ​നം; വി​ദ്യാ​ര്‍​ഥി ഒ​ളി​വി​ല്‍; മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സൂ​ച​ന; അന്ന് രാത്രി ഹോസ്റ്റലില്‍ നടന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് കാ​മ്പ​സി​ലെ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹ​പാ​ഠി ഒ​ളി​വി​ല്‍.

യു​പി സ്വ​ദേ​ശി​യാ​യ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി ശൈ​ലേ​ഷ് യാ​ദ​വ് ആ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. വി​ദ്യാ​ര്‍​ഥി​യെക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കു​ന്ന​മം​ഗ​ലം ഇ​ന്‍​സ്പ​ക്ട​ര്‍ സു​ജി​ത്ത്ദാ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​മ്പ​സി​ല്‍ അ​ത്താ​ഴ​വി​രു​ന്നും മ​റ്റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ടെ​റ​സി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. ഇ​തി​നി​ടെ മ​ദ്യ​പി​ച്ച ശൈ​ലേ​ഷ് വി​ദ്യാ​ര്‍​ഥി​നി​യോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വി​ദ്യാ​ര്‍​ഥി​നി ഐ​ഐ​എം ആ​ഭ്യ​ന്ത​ര​ക​മ്മി​റ്റി മു​മ്പാ​കെ പ​രാ​തി ന​ല്‍​കി. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള കേ​സാ​യ​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കു​ന്ന​മം​ഗ​ലം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment