ദുഃ​ഖ വെ​ള്ളി ദി​ന​ത്തി​ൽ തി​ര​ക്കി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി! വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച് കെ.​ബാ​ബു

തൃ​പ്പൂ​ണി​ത്തു​റ: ദുഃ​ഖ വെ​ള്ളി ദി​ന​ത്തി​ൽ തി​ര​ക്കി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി പൂ​ർ​ണ സ​മ​യ​വും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം ചെ​ല​ഴി​ച്ച് യു​ഡി​എ​ഫ് സ്‌​ഥാ​നാ​ർ​ഥി കെ. ​ബാ​ബു.

രാ​വി​ലെ പ​ന​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്‌ വി​ശ്വാ​സി​ക​ളെ​യും വൈ​ദി​ക​രെ​യും നേ​രി​ൽ ക​ണ്ട ശേ​ഷം വ​ലി​യ​കു​ളം മു​ച്ചൂ​ർ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി.

ഭ​ക്ത​ജ​ന​ങ്ങ​ളോ​ട് കു​ശ​ലം പ​റ​ഞ്ഞും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യും ഏ​റെ സ​മ​യം അ​വി​ടെ ചെ​ല​വ​ഴി​ച്ചു. വ​ഴി​പാ​ടു​ക​ളും ക​ഴി​ച്ച ശേ​ഷ​മാ​ണ് കെ.​ബാ​ബു മ​ട​ങ്ങി​യ​ത്.

ഉ​ച്ച​യോ​ടെ മ​ണ്ഡ​ല​ത്തി​ലെ മു​സ്ലിം ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ൾ, എ​സ്എ​ൻ​ഡി​പി ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ൾ എ​ന്നി​വ​രെ ക​ണ്ട് സൗ​ഹൃ​ദം പു​തു​ക്കി.

വോ​ട്ടെ​ടു​പ്പി​ന് മു​ന്പാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് കാ​ണാ​നാ​ണ് കെ.​ബാ​ബു​വി​ന്‍റെ ശ്ര​മം.

Related posts

Leave a Comment