റാ​ണീ മ​ട​ങ്ങി​വ​രൂ..! അ​നു​വാ​ദം വാ​ങ്ങാ​തെ പാ​രീ​സി​ൽ പോയി; ടൂ​റി​സം സെ​ക്ര​ട്ട​റി​യെ ചീ​ഫ് സെ​ക്ര​ട്ട​റി മ​ട​ക്കി​വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വി​ദേ​ശ​യാ​ത്ര​യ്ക്കു​പോ​യ ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജി​നെ മ​ട​ക്കി​വി​ളി​ച്ചു. അ​നു​വാ​ദം വാ​ങ്ങാ​തെ പോ​യ​തി​നാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലു​മാ​ണ് ന​ട​പ​ടി.

പാ​രീ​സി​ൽ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് റാ​ണി ജോ​ർ​ജ് പോ​യ​ത്. 45 ദി​വ​സം മു​ന്പ് റാ​ണി ജോ​ർ​ജി​ന് സ​ർ​ക്കാ​ർ വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന​ത്. ഇ​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് സാ​ധു​ത ന​ഷ്ട​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ യാ​ത്ര ന​ട​ത്താ​വൂ എ​ന്നു ച​ട്ട​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ യാ​ത്ര ന​ട​ത്താ​ൻ റാ​ണി ജോ​ർ​ജ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി തേ​ടേ​ണ്ടി​യി​രു​ന്നു. പ​ക്ഷേ, ഇ​തു​ണ്ടാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് റാ​ണി ജോ​ർ​ജി​നെ മ​ട​ക്കി​വി​ളി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി തീ​രു​മാ​നി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. മ​ട​ങ്ങി​വ​രാ​നു​ള്ള നി​ർ​ദേ​ശം റാ​ണി ജോ​ർ​ജി​നു കൈ​മാ​റാ​ൻ ഫ്രാ​ൻ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യോ​ടു പൊ​തു​ഭ​ര​ണ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts