വോട്ടറാകാം; 10 ദിവസം കൂടി സമയം; അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് വഴി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഓണ്‍ലൈൻ വഴി പുതിയതായി പേര് ചേർക്കാൻ 10 ദിവസം കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  http://www.ceo.kerala.gov.inഎന്ന വെബ്സൈറ്റ് വഴിയാണ് പേര് ചേർക്കാൻ അവസരമുള്ളത്.

പുതിയതായി പേര് ചേർക്കാനും മറ്റൊരു മണ്ഡലത്തിലേക്ക് വോട്ട് മാറ്റാനും ആറാം നന്പർ ഫോമിലാണ് അപേക്ഷിക്കേണ്ടത്. വ്യക്തി വിവരങ്ങൾ തിരുത്താനും ഓണ്‍ലൈൻ വഴി സാധിക്കും. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നന്പറിലേക്ക് വിളിക്കാം.

Related posts