ജീവിതത്തിലും ചിത്രത്തിലും ഒന്നിച്ച് ദീ​പ്‌-വീ​ര്‍ കോമ്പോ

ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​കെ ആ​രാ​ധ​ക​രു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ര്‍ സിം​ഗും. ആ​രാ​ധ​ക​ര്‍ സ്‌​നേ​ഹ​ത്തോ​ടെ ദീ​പ് വീ​ര്‍ എ​ന്നാ​ണ് താ​ര​ദ​മ്പതി​ക​ളെ വി​ളി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നുശേ​ഷം 2018ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന ഷോ​യി​ല്‍ അ​തി​ഥി​ക​ളാ​യി എ​ത്തി​യ ര​ണ്‍​വീ​റും ദീ​പി​ക​യും വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ബോ​ളി​വു​ഡ് ആ​രാ​ധ​ക​ര്‍​ക്ക് സ​ര്‍​പ്രൈ​സ് ആ​യി​രി​ക്കു​ക​യാ​ണ്.

സം​വി​ധാ​യ​ക​ന്‍ ക​ര​ണ്‍ ജോ​ഹ​ര്‍ അ​വ​താ​ര​ക​നാ​യ ജ​ന​പ്രി​യ ഷോ​യു​ടെ എ​ട്ടാം സീ​സ​ണി​ലെ ആ​ദ്യ​ത്തെ എ​പ്പി​സോ​ഡി​ലാ​ണ് ഇ​രു​വ​രും അ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത്.

ഈ ​എ​പി​സോ​ഡി​ന്‍റെ പ്ര​മോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്നി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ര്‍ ഇ​ത് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലും പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

നി​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യ​ല്ലേ എ​ന്ന് പ്ര​മോ​യി​ല്‍ ക​ര​ണ്‍ ജോ​ഹ​ര്‍ ചോ​ദി​ക്കു​ന്നു.
അ​തി​ന് ര​ണ്‍​വീ​ര്‍ ആ​ണ് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. 2015ല്‍ ​താ​ന്‍ അ​വ​ളെ പ്രൊ​പ്പോ​സ് ചെ​യ്തു.

മ​റ്റാ​രെ​ങ്കി​ലും ചെ​യ്യു​ന്ന​തി​ന് മു​ന്പ് ഞാ​ന​ത് ചെ​യ്തു- ര​ണ്‍​വീ​ര്‍ പ​റ​ഞ്ഞു. അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗ്-​ദീ​പി​ക ചി​രി​യോ​ടെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


റോ​ക്കി ര​ണ്‍​ധാ​വ​യെ പോ​ലൊ​രാ​ളെ എ​പ്പോ​ഴെ​ങ്കി​ലും പ്ര​ണ​യി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടോ എ​ന്നും ക​ര​ണ്‍ ജോ​ഹ​ര്‍ ദീ​പി​ക​യോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.

താ​ന്‍ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത് റോ​ക്കി ര​ണ്‍​ധാ​വ​യെ ത​ന്നെ​യാ​ണ് എ​ന്നാ​ണ് ദീ​പി​ക ന​ല്‍​കു​ന്ന മ​റു​പ​ടി. ക​ര​ണ്‍ ജോ​ഹ​ര്‍ സം​വി​ധാ​നം ചെ​യ്ത റോ​ക്കി ഓ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്‍​വീ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ് റോ​ക്കി ര​ണ്‍​ധാ​വ.

ര​ണ്‍​വീ​ര്‍ അ​ല്ലാ​തെ മ​റ്റാ​രു​മാ​യാ​ണ് മി​ക​ച്ച കെ​മി​സ്ട്രി​യു​ള​ള​ത് എ​ന്നും ദീ​പി​ക​യോ​ട് ക​ര​ണ്‍ ചോ​ദി​ക്കു​ന്നു​ണ്ട്. ഹൃ​തി​ക് റോ​ഷ​നു​മാ​യി ത​നി​ക്ക് ഗം​ഭീ​ര കെ​മി​സ്ട്രി​യാ​ണ് ഉ​ള​ള​ത്, അ​തെ​ല്ലാ​വ​രും കാ​ണാ​ന്‍ പോ​വു​ക​യാ​ണ്-​ദീ​പി​ക പ​റ​ഞ്ഞു.

ദീ​പി​ക​യും ഹൃ​തി​കും ഫൈ​റ്റ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ക​യാ​ണ്.

Related posts

Leave a Comment