പുറത്തുപറഞ്ഞാല്‍…! താമസം ഒരേ വീട്ടില്‍, പീഡനം വ്യത്യസ്ത സമയങ്ങളില്‍; ഒന്നരവര്‍ഷം 15കാരിയെ പീഡിപ്പിച്ചയുവാവും ഭാര്യാപിതാവും റിമാന്‍ഡില്‍

Rape

പ​റ​പ്പൂ​ക്ക​ര: പോ​ങ്കോ​ത്ര​യി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​തി​ന​ഞ്ചു​കാ​രി​യെ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ​യും ഭാ​ര്യാ​പി​താ​വി​നെ​യും റി​മാ​ൻ​ഡ് ചെ​യ്തു. പേ​രാ​ന്പ്ര പാ​പ്പാ​ത്ത് വീ​ട്ടി​ൽ രാ​ജു (39), ഇ​യാ​ളു​ടെ ഭാ​ര്യാ​പി​താ​വ് പോ​ങ്കോ​ത്ര കൊ​ട്ടും​പു​ള്ളി രാ​ജ​ൻ(53) എ​ന്നി​വ​രെ​യാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു.ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് വി​വ​ര​മ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ൾ ര​ണ്ടു​പേ​രും ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സം. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. പു​തു​ക്കാ​ട് സി​ഐ എ​സ്.​പി.​സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts