പ്രതികള്‍ അമ്മയുടെ അടുപ്പക്കാര്‍! അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ അമ്മ

rapeപെ​രു​ന്പാ​വൂ​ർ: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അമ്മയും ബ​ന്ധു​വും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കു​റു​പ്പം​പ​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ നാൽപത്തിമൂന്നുകാരി യായ മാ​താ​വ്, കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ​യി (65), ബ​ന്ധു കൂ​ടി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി ഉ​മാ​ഭ​വ​ൻ ശേ​ഖ​ർ (49) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന പോ​ക്സോ നി​യ​മപ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

അമ്മയുടെ അടുപ്പക്കാരാണു കേസിലെ പ്രതികൾ. ഇവർ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ത്യസ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. കു​ട്ടി​യെ പീ​ഡി​പ്പി​പ്പി​ക്കാൻ അമ്മയും ഇ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്തി​രു​ന്നതായി പോ​ലീ​സ് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അമ്മ പീ​ഡ​ന വി​വ​രം പു​റ​ത്തു വി​ടു​മെ​ന്നു പറഞ്ഞു ജോ​യി​യി​ൽനി​ന്നും കൊ​ല്ലം സ്വ​ദേ​ശി​യി​ൽനി​ന്നും പ​ണം വാ​ങ്ങി​യ​തായും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച ക്ലാ​സി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് മ​ർ​ദി​ച്ച പാ​ട് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​നി പീ​ഡി​പ്പി​ക്ക​പ്പെട്ട വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഈ ​കു​ട്ടി​യെ ബാ​ല​വേ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച​തി​നു അമ്മയ്ക്കെതിരെ കേ​സ് നി​ല​വി​ലു​ണ്ട്. ​കു​ട്ടി ഇ​പ്പോ​ൾ അ​നാ​ഥാ​ല​യ​ത്തി​ലാ​ണുള്ളത്.

Related posts