ഡോക്ടര്‍ ചതിച്ചു! പ്രണയിച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി കാമുകനെ പോലീസ് അറസ്റ്റു ചെയ്തു

rapeകൊല്ലം: പ്ലസ് ടു വിദ്യാർഥിനിയെ ഗർഭിണിയാക്കിയ യുവാവിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആശുപത്രി അധികൃതരോട് വിദ്യാർഥിനിയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുന്നതിനിടെ ഡോക്ടർമാർ വിവരം ഈസ്റ്റ് പോലീസിൽ അറിയിച്ചതിനെതുടർന്നാണ് യുവാവിനെ പിടികൂടിയത്.

പിന്നീട് പെൺകുട്ടിയുടെ വീട്ടുകാരെ ആശുപത്രി അധികൃതർ വിളിച്ചുവരുത്തി പരാതി കൊടുപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവാവും പ്ലസ് ടു വിദ്യാർഥിനിയും കുറെ നാളായി അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.

Related posts