വീണ്ടും പ്രണയപീഡനം! ക്ഷേത്രത്തിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; പീഡിപ്പിച്ച ശേഷം കാമുകന്‍ വഴിയില്‍ ഉപേക്ഷിച്ചു

RAPE

ചാത്തന്നൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടു പോയി പീഡിപ്പിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപം വഴിയിൽ ഉപേക്ഷിച്ചു കടന്ന യുവാവിനെ കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.

കല്ലുവാതുക്കൽ കടമാൻതോട്ടം അനിലാ നിവാസിൽ അപ്പിലു എന്നു വിളിക്കുന്ന അഖിൽ 22 ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 17നാണ് വരിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കടത്തികൊണ്ടുപോയത്. ക്ഷേത്രത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

17 ന് കടത്തികൊണ്ടു പോയ പെൺകുട്ടിയെ മണ്ണറ, നെടുങ്ങോലം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇയാൾ പെൺകുട്ടിയെ ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊട്ടിയം സിഐ.അജയ് നാഥ്, എസ്ഐ അശോക് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Related posts