ബന്ധുവിന്റെ ക്രൂരത! പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തുവയസുകാരി ഗുരുതരാവസ്ഥയില്‍; പീഡിപ്പിച്ചത് അച്ഛന്റെ ബന്ധുവാണെന്ന് പെണ്‍കുട്ടി

rape_2310റോ​ഹ്ത്ത​ക്: പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്തു​വ​യ​സു​കാ​രി ഗ​ർ​ഭി​ണി​യാ​യി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ പെ​ണ്‍​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ലാ​ണ് സം​ഭ​വം. നി​ര​ന്ത​ര പീ​ഡ​ന​ത്തി​നി​യാ​യ പെ​ണ്‍​കു​ട്ടി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ബി​ഹാ​റി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ സ്ത്രീ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ്. അ​ച്ഛ​ന്‍റെ ബ​ന്ധു​വാ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ പെ​ണ്‍​കു​ട്ടി​യെ അ​മ്മ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts