മൂന്നു കുട്ടികളുടെ അമ്മയെ…! അന്ധയും ബധിരയുമായ യുവതിയെ പാക്കിസ്ഥാനില്‍ സൈനികന്‍ ട്രെയിനിന്റെ ശുചിമുറിയില്‍ പീഡിപ്പിച്ചു

rape1ലാ​ഹോ​ർ: അ​ന്ധ​യും ബ​ധി​ര​യു​മാ​യ യു​വ​തി​യെ പാ​ക്കി​സ്ഥാ​നി​ൽ സൈ​നി​ക​ൻ ട്രെ​യി​നി​ന്‍റെ ശു​ചി​മു​റി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് ഓ​ടു​ന്ന ട്രെ​യി​നി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​സി​ലെ പ്ര​തി പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റി​ൽ ശി​പാ​യി​യാ​യ സൈ​നി​ക​നെ റെ​യി​ൽ​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വ​തി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സൈ​നി​ക​നെ​തി​രേ പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി അ​ക്ബ​ർ ബു​ഗ്തി എ​ക്സ്പ്ര​സി​ൽ ക്വ​റ്റ​യി​ൽ​നി​ന്നു ലാ​ഹോ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു യു​വ​തി. സ​ഹോ​ദ​രി​യും ഭ​ർ​തൃ​സ​ഹോ​ദ​ര​നും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ യു​വ​തി ശു​ചി​മു​റി​യി​ലേ​ക്കു പോ​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ സൈ​നി​ക​ൻ ഇ​വ​രെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദി ​ഡോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പീ​ഡ​ന​ത്തി​നു​ശേ​ഷം സൈ​നി​ക​ൻ ബോ​ഗി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നാ​ലെ വി​വ​രം യു​വ​തി സ​ഹോ​ദ​രി​യോ​ടു പ​റ​യു​ക​യും ഇ​വ​ർ റെ​യി​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ൽ ട്രെ​യി​നി​ന്‍റെ മ​റ്റൊ​രു ബോ​ഗി​യി​ൽ​നി​ന്നു സൈ​നി​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ സൈ​നി​ക​നെ പ​ട്ടാ​ള നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണ ചെ​യ്യും.

Related posts