പോകാന്‍ വരട്ടെ! കോടതി വെറുതെ വിട്ട പ്രതിക്ക് പുനര്‍വിചാരണയില്‍ നാലരവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ; അതും പീഡനക്കേസില്‍; കോടതി പരിഗണിച്ചത് പഴയ തെളിവുകള്‍ തന്നെ

rape

മാ​ന​ന്ത​വാ​ടി: പീ​ഡ​ന​ക്കേ​സി​ൽ വെ​റു​തെ വി​ട്ട പ്ര​തി​ക്ക് പു​ന​ർ​വി​ചാ​ര​ണ​യി​ൽ നാ​ല​ര​വ​ർ​ഷം ത​ട​വും രണ്ടരലക്ഷം രൂപ പിഴയും. ന​ട​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് പ്ര​തി പു​ൽ​പ്പ​ള്ളി കൊ​ള​റാ​ട്ട്കു​ന്ന് സ്വദേശി ക്ല​ബി​ൻ ചാ​ക്കോ (29)യെ ശിക്ഷിച്ചത്.

2014 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വി​വാ​ഹ​ാഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെത്തുട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.

ഈ ​സം​ഭ​വ​ത്തി​ൽ കേ​ണി​ച്ചി​റ പോ​ലീ​സ് 2014ൽ ​കേ​സെ​ടു​ത്തെ​ങ്കി​ലും 2015 മാ​ർ​ച്ച് 12ന് ​സ്പെ​ഷ​ൽ കോ​ട​തി ഇ​യാ​ളെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ടു. വി​ധി​ക്കെ​തി​രേ യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

പു​തി​യ കേ​സാ​യി ക​ണ​ക്കി​ലെ​ടു​ത്ത് വി​ചാ​ര​ണ ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി സ്പ​ഷ​ൽ കോ​ട​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ വി​ധി ഉ​ണ്ടാ​യ​ത്. പ​ഴ​യ തെ​ളി​വു​ക​ൾ ത​ന്നെ​യാ​ണ് പു​തി​യ കേ​സി​ലും കോ​ട​തി പ​രി​ഗ​ണ​ന​യ് ക്ക് ​എ​ടു​ത്ത​ത്.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യു​ന്ന​തി​നാ​യു​ള്ള നി​യ​മ​ത്തി​ൽ 2016 ൽ ​ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും 2014 ലെ ​ആ​ക്ട് പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. എ​സ്‌​സി​എ​സ്ടി ആ​ക്ട് സെ​ക്‌​ഷ​ൻ മൂ​ന്നു പ്ര​കാ​ര​വും സി​ആ​ർ​പി​സി 235 വ​കു​പ്പ് പ്ര​കാ​ര​വും നാ​ലു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഈ ​തു​ക ഇ​ര​യ്ക്ക് ന​ൽ​കാ​നും വി​ധി​യി​ൽ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഐ​പി​സി 506 വ​കു​പ്പ് പ്ര​കാ​രം ആ​റു മാ​സം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

Related posts