4300 ഫോണ്‍ കോളുകള്‍! പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; ആവശ്യപ്പെട്ടത് 5 കോടിരൂപ; ബിജെപി നേതാവിനെതിരെ പീഡനപരാതി നല്‍കിയ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യും

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വ്യാ​ജ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തു​ന്ന​ത്.

ചിന്മയാനന്ദ് വിദ്യാർഥിനിക്കെതിരേ പരാതി നല്‌കിയിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ട് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾ ചിന്മയാനന്ദിന് മെസേജുകൾ അയച്ചിട്ടുണ്ട്. ജനുവരി മുതലുള്ള ഇവരുടെ 4300 ഫോൺ കോളുകളും പരിശോധിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

വി​ദ്യാ​ർ​ഥി​നി​യെ സ​ഹാ​യി​ച്ച സു​ഹൃ​ത്തി​നെ​യും ര​ണ്ടു ബ​ന്ധു​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഷാ​ജ​ഹാ​ൻ​പൂ​രി​ലെ സ്വാ​മി സു​ഖ്ദേ​വാ​ന​ന്ദ് ലോ ​കോ​ള​ജി​ലെ എ​ൽ​എ​ൽ​എം വി​ദ്യാ​ർ​ഥി​നി​യു​ടെ ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

ത​ന്‍റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​നു ശേ​ഷം തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്നും മു​റി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ തെ​ളി​വു​ക​ളാ​യി 43 വീ​ഡി​യോ​ക​ള​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വ് പ​രാ​തി​ക്കാ​രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. തെ​ളി​വു​ക​ളാ​യി ന​ൽ​കി​യ വീ​ഡി​യോ​ക​ളി​ലെ ഉ​ള്ള​ട​ക്ക​വും ചി​ന്മ​യാ​ന​ന്ദ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നി​യ​മ വി​ദ്യാ​ർ​ഥിനി​യാ​യ പെ​ണ്‍​കു​ട്ടി​യെ​ക്കൊ​ണ്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ശ​രീ​രം മ​സാ​ജ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ചി​ന്മ​യാ​ന​ന്ദ് കു​റ്റ​സ​മ്മ​തം ന​ട​ത്തി.

താ​ൻ ചെ​യ്ത പ്ര​വൃ​ത്തി​യി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും സ്വാ​മി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.”​വി​ദ്യാ​ർ​ഥിനി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ സ​ത്യ​മാ​ണ്. നി​ഷേ​ധി​ക്കു​ന്നി​ല്ല.

വി​ദ്യാ​ർഥിനി​യോ​ട് തു​ട​ർ​ച്ച​യാ​യി അ​ശ്ലീ​ല സം​ഭാ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു’ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ നാ​ണ​ക്കേ​ടു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സ്വാ​മി ചി​ന്മ​യാ​ന​ന്ദ് ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ ന​വീ​ൻ അ​റോ​റ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts