അയല്‍വീട്ടില്‍ വിരുന്നിനെത്തിയ ബന്ധു! ദളിത് ബാലികയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന് പരാതി; കൗണ്‍സിലറും വീട്ടുകാരും ഒളിവില്‍

മ​ഞ്ചേ​രി: പ​ത്തു​വ​യ​സുകാ​രി​യാ​യ ദ​ളി​ത് വി​ദ്യാ​ർ​ഥിനി​യെ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന് പ​രാ​തി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​ർ​ക്കെ​തി​രെ​യാ​ണ് കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​യ​ൽ​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ ബ​ന്ധു​വാ​യ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​റും വീ​ട്ടു​കാ​രും ഒ​ളി​വി​ൽ പോ​യ​താ​യും പറയു​ന്നു. ബാ​ലി​ക​യെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി​യും മം​ഗ​ല​ശേ​രി​യി​ലെ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും കൗ​ണ്‍​സി​ല​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു.

Related posts