എക്സ്ട്രാ ക്ലാസെടുക്കാൻ വന്ന അധ്യാപികയെ ശീതളപാനീയത്തിൽ ഉറക്കഗുളിക നൽകി പ്രിൻസിപ്പൽ പീഡിപ്പിച്ചു

ന്യൂഡൽഹി: സ്കൂ​ളി​ൽവ​ച്ച് അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്രി​ൻ​സി​പ്പൽ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ജ​സോ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ​ക്ക് എ​ക്സ്ട്രാ ക്ലാ​സ് എ​ടു​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് പ്രി​ൻ​സി​പ്പ​ൽ അ​ധ്യാ​പി​ക​യെ വി​ളി​ച്ചു​വ​രു​ത്തി​ പീ​ഡിപ്പിച്ചത്. സം​ഭ​വ​ത്തി​ൽ 27കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ പ്രി​ൻ​സി​പ്പൽ രാ​കേ​ഷ് ശ​ർ​മയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞും എ​ക്സ്ട്രാ ക്ലാ​സ് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ അ​ധ്യാ​പി​ക​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പ്രി​ൻ​സി​പ്പലിന്‍റെ മു​റി​യി​ലെ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് കു​ടി​ക്കാ​ൻ​ ന​ൽ​കി​യ ശീ​ത​ള പാ​നീ​യ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ചേ​ർ​ത്തി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ധ്യാ​പി​ക​യെ പ്രി​ൻ​സി​പ്പൽ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. 2017ൽ​ന​ട​ന്ന സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ശ്ലീ​ല വീ​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്ന് ഭ​യ​പ്പെ​ടു​ത്തി പ്രി​ൻ​സി​പ്പൽ പീ​ഡ​നം തു​ട​ർ​ന്നെ​ന്ന് അ​ധ്യാ​പി​ക പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts