ഒരു ഭാഗത്ത് ബലാത്സംഗ കുറ്റം; മറുഭാഗത്ത് ഗാര്‍ഹിക പീഡനം! ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്; യുവാവ് വിവാഹം ചെയ്തത് നെറ്റിയില്‍ സിന്ധൂരം ചാര്‍ത്തി

ത​ല​ശേ​രി:​ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ക​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം വാ​ങ്ങി തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി​യും കോ​യ​മ്പ​ത്തൂ​രി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രി​യു​മാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​രി​യു​ടെ പ്ര​രാ​തി പ്ര​കാ​രം ടൗ​ണ്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ക​രി​യാ​ട് പ​ള്ളി​ക്കു​നി കു​ണ്ടോ​റ​ന്‍റ​വി​ട റെ​നീ​ഷി​നെ (26) ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ള്ള പ്ര​തി ഇ​ന്ത്യ​യി​ലെ ഏ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ലും പി​ടി​കൂ​ടു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പോ​ലീ​സ് വി​വ​രം ന​ല്‍​കി ക​ഴി​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ ശ്രീ​ല​ങ്ക​ന്‍ യു​വ​തി കോ​ട​തി​യി​ല്‍ ഗാ​ര്‍​ഹീ​ക പീ​ഡ​ന പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​രു ഭാ​ഗ​ത്ത് ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മ​മ​നു​സ​രി​ച്ചു​ള്ള പ​രാ​തി കോ​ട​തി​യി​ല്‍ ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ കേ​സ് നി​യ​മ കു​രു​ക്കി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

നി​ല​വി​ല്‍ ഭ​ര്‍​ത്താ​വും കു​ട്ടി​യു​മു​ള്ള യു​വ​തി​യാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ഭ​ര്‍​ത്താ​വു​ള്ള യു​വ​തി​ക്ക് ഗാ​ര്‍​ഹി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച് ഹ​ര്‍​ജി ന​ല്‍​കാ​ന്‍ നി​യ​മ പ​ര​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ കെ.​വി​ശ്വ​ന്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി കോ​ട​തി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി​യി​യി​ല്‍ പ​റ​ഞ്ഞു. പ്ര​തി​യാ​യ യു​വാ​വ് നെ​റ്റി​യി​ല്‍ സി​ന്ധൂ​രം ചാ​ര്‍​ത്തി വി​വാ​ഹം ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

സി​ന്ധൂ​രം ചാ​ര്‍​ത്തി​യാ​ല്‍ വി​വാ​ഹ​മാ​കു​മോ​യെ​ന്നും വി​ശ്വ​ന്‍ കോ​ടി​തി​യി​ല്‍ ആ​രാ​ഞ്ഞു. ത​മി​ഴ്‌​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ റെ​നീ​ഷി​ന്‍റെ മാ​താ​വ് ന​ളി​നി (49), സ​ഹോ​ദ​രി രേ​ഷ്മ (30), ഭ​ര്‍​ത്താ​വ് കൊ​യി​ലാ​ണ്ടി വ​ട​ക്കേ​ക​ണ്ണ​ന വീ​ട്ടി​ല്‍ ബി​ബീ​ഷ്(39) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​ന്ന 700 കോ​ടി​യു​ടെ രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സി​ല്‍ സി​ബി​ഐ അ​ന്വാ​ഷി​ക്കു​ന്ന പ്ര​തി​യാ​ണെ​ന്ന് കേ​ര​ള പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts