രാത്രിയായിട്ടും വീട്ടിലെത്തിയില്ല; അന്വേഷിച്ചു ചെന്ന വീട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

മുസാഫർനഗർ: ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഷാമില ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

സ്കൂൾവിട്ടശേഷം പെൺകുട്ടി അമ്മാവന്‍റെ വീട്ടിലേക്കു പോകുന്പോഴാണ് രണ്ടു യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.

രാത്രിയായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

Related posts