കാമുകന്റെ പ്രതികാരം! പെൺകുട്ടിയെ മാനഭംഗപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; വീ​ഡി​യോ​യി​ൽ പെണ്‍കുട്ടിയുടെ സുഹൃത്തും

ഹൈ​ദ​രാ​ബാ​ദ്: പെ​ണ്‍​കു​ട്ടി​യെ മാനഭംഗപ്പെടുത്തുകയും അ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ൽ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. പ​ക്ഷെ പോ​ലീ​സി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന വീ​ഡി​യോ​യി​ൽ അ​വ​ളു​ടെ സു​ഹൃ​ത്തി​നെ​യും കാ​ണാം. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്ത് ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പെ​ണ്‍​കു​ട്ടി​ക്ക് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ളു​മാ​യി സ്നേ​ഹ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന യു​വാ​വ് പ്ര​തി​കാ​രം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts