വിവരാവകാശ നിയം ഉപകരിച്ചു; കു​തി​രാ​ൻ തു​ര​ങ്ക നിർമാണ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ശി​പാ​ർ​ശ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ണ്ണു​ത്തി – വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ 1.4318 ഹെ​ക്ട​ർ വ​ന​ഭൂ​മി നി​ബ​ന്ധ​ക​ളോ​ടെ വി​ട്ടു​കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന വ​നം​വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തു. കേ​ര​ള​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ബംഗളൂരുവി​ലെ മി​നി​സ്ട്രി ഓ​ഫ് എ​ൻ​വയൺമെ​ന്‍റ​ൽ ഫോ​റ​സ്റ്റ് ക്ലൈ​മ​റ്റ് ചേ​യ്ഞ്ച് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ​ക്കാ​ണു ശിപാ​ർ​ശ ന​ൽ​കി​യ​ത്.

കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. കോ​ട​ങ്ക​ണ്ട​ത്ത് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ് ഈ ​മ​റു​പ​ടി ലഭിച്ച​ത്. വി​ട്ടു​കൊ​ടു​ക്കു​ന്ന വ​ന​ഭൂ​മി​യി​ൽ 0.9984 ഹെ​ക്ട​ർ പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫി​ലും 0.433 ഹെ​ക്ട​ർ തൃ​ശൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലു​മാ​ണു​ള​ള​ത്. 306 മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചുമാ​റ്റേ​ണ്ട​ത്.

വ​ന​ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്ത​രു​ത്, ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് അ​തി​രി​ട​ണം. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രസം​ഖ്യ ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി കെ​ട്ടി​വ​യ്ക്ക​ണം എന്നിവയ​ട​ക്ക​മു​ള​ള 16 നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​ര​മാ​ണ് ഭൂ​മി വി​ട്ടുകൊ​ടു​ക്കുാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്.

ഇ​നി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​ജ​ൻ​സി​യാ​യ മി​നി​സ്ട്രി ഓ​ഫ് എ​ൻ​വയ​ണ്‍​മെ​ന്‍റ​ൽ ഫോ​റ​സ്റ്റ് ക്ലൈ​മ​റ്റ് ചേ​യ്ഞ്ച് റീ​ജ​ണ​ൽ ഓ​ഫീസിൽനി​ന്നാ​ണ് അ​നു​മ​തി ല​ഭി​ക്കേ​ണ്ട​ത്. തു​ര​ങ്ക​ത്തി​നു സ​മീ​പ​മു​ള്ള വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​തി​നാ​ൽ തു​ര​ങ്ക​ത്തി​നു മു​ക​ളി​ലും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി ന​ട​ത്താ​നാ​കാ​തെ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

വ​ന​ഭൂ​മി വി​ട്ടു​കി​ട്ടി​യാ​ൽ പ​ണിപൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഒ​രു തു​ര​ങ്ക​പ്പാ​ത​യെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്താ​ൽ ഈ ​റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും. വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ റോ​ഡ് നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി അ​പേ​ക്ഷ ന​ൽ​കി​യ​ത് ഒ​രു വ​ർ​ഷ​ത്തോ​ളം മു​ന്പാ​ണ്.

Related posts

Leave a Comment