മറ്റൊരു ദുരൂഹ മരണംകൂടി…! രസീല കൊല്ലപ്പെട്ട ഐടി പാര്‍ക്കില്‍ യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചനിലയില്‍

raseela

പൂന: പൂനയില്‍ മലയാളി യുവതി കൊല്ലപ്പെട്ട ഇന്‍ഫോടെക് പാര്‍ക്കില്‍ മറ്റൊരു ദുരൂഹ മരണംകൂടി. ടിസിഎസ് ജീവനക്കാരനായ യുവ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂനയിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് അഭിഷേക് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണ്‍പുര്‍ സ്വദേശിയായ ഇയാളുടെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹിന്‍ജെവാഡിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലെ ടിസിഎസ് ഓഫീസിലാണ് അഭിഷേക് ജോലി നോക്കിയിരുന്നത്. കഴിഞ്ഞദിവസം അഭിഷേകിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ് ഓഫീസില്‍ ജീവനക്കാരിയായിരുന്ന യുവതി കൊല്ലപ്പെട്ടിരുന്നു. മലയാളിയായ രസീലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓഫീസിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts