സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടാ​ൻ ഓ​ഡി​ഷ​നു​ക​ൾ​ക്ക് പോ​യി​ട്ടു​ണ്ട്, പക്ഷേ..! തെ​റ്റു​ക​ൾ തി​രു​ത്തി ര​ശ്മി​ക

വ​ള​രെ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി വ​ള​ർ​ന്ന ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​രെ അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു ര​ശ്മി​ക.

അ​ടു​ത്തി​ടെ ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ കി​റു​ക്ക് പാ​ർ​ട്ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​പ​റ​ഞ്ഞു​കൊ​ണ്ട് ര​ശ്മി​ക മ​ന്ദാ​ന പ​റ​ഞ്ഞ വാ​ക്കു​ക​ൾ വ​ലി​യരീ​തി​യി​ൽ‌ വി​വാ​ദ​മാ​യി​രു​ന്നു.

കാ​ന്താ​ര എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ റി​ഷ​ഭ് ഷെ​ട്ടി 2016ൽ ​ഒ​രു​ക്കി​യ കി​റു​ക്ക് പാ​ര്‍​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ അ​ര​ങ്ങേ​റ്റം.

പി​ന്നീ​ട് ക​ന്ന​ട സി​നി​മ​യി​ല്‍നി​ന്നും തെ​ലു​ങ്കി​ലേ​ക്കും ത​മി​ഴി​ലേ​ക്കു​മെ​ത്തി. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ത​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ​ക്കു​റി​ച്ച് ര​ശ്മി​ക പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ത​ന്‍റെ ആ​ദ്യ സി​നി​മ​യെ​ക്കു​റി​ച്ചു ര​ശ്മി​ക പ​രാ​മ​ര്‍​ശി​ച്ചി​ല്ല. കി​റു​ക്ക് പാ​ര്‍​ട്ടി​യി​ല്‍ ര​ശ്മി​ക​യു​ടെ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​ത് ഋ​ഷ​ഭി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ര​ശ്മി​ക​യു​ടെ മു​ൻ കാ​മു​ക​നും കൂ​ടി​യാ​യ ര​ക്ഷി​ത് ഷെ​ട്ടി​യാ​യി​രു​ന്നു.

ര​ക്ഷി​തും ര​ശ്മി​ക​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും വി​വാ​ഹ നി​ശ്ച​യ​വും ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞു.

ഇ​തി​നുശേ​ഷം ര​ശ്മി​ക ക​ന്ന​ട​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ര​ക്ഷി​ത് ഷെ​ട്ടി കൂ​ടി പ​ങ്കാ​ളി​യാ​യ പ​രം​വാ​ഹ് സ്റ്റു​ഡി​യോ​സാ​ണ് കി​റു​ക്ക് പാ​ർ​ട്ടി നി​ർ​മി​ച്ച​ത്.

ത​ന്‍റെ ആ​ദ്യ സി​നി​മ​യി​ലെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​രെ ത​ള്ളി പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ന​ടി​യു​ടെ പെ​രു​മാ​റ്റം ക​ന്ന​ട സി​നി​മാ​പ്രേ​മി​ക​ൾ​ക്കും ദ​ഹി​ച്ചി​ല്ല.

അ​തി​നാ​ൽത​ന്നെ ര​ശ്മി​ക വ​ലി​യ രീ​തി​യി​ൽ സൈ​ബ​ർ അ​റ്റാ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. കൂ​ടാ​തെ അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക് ക​ന്ന​ട സി​നി​മ​യി​ൽ ന​ടി​ക്ക് വ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ര​ശ്മി​ക​യ്ക്ക് വീ​ണ്ടു​വി​ചാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

കാ​ര​ണം ഏ​റ്റ​വും പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ത​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ കി​റു​ക്ക് പാ​ർ​ട്ടി​യെ കു​റി​ച്ച് ര​ശ്മി​ക മ​ന്ദാ​ന വാ​ചാ​ല​യാ​യി​ട്ടു​ണ്ട്.

ഹാ​ർ​പേ​ഴ്‌​സ് ബ​സാ​ർ മാ​സി​ക​യ്ക്ക് ന​ൽ​കി​യ പു​തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കി​റു​ക് പാ​ർ​ട്ടി​യി​ൽ സാ​ൻ​വി ജോ​സ​ഫി​ന്‍റെ വേ​ഷം ല​ഭി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് ര​ശ്മി​ക വി​വ​രി​ച്ച​ത്.

“”ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു അ​ഭി​നേ​താ​വാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും ഞാ​ൻ എ​പ്പോ​ഴും സി​നി​മ​യി​ൽ ആ​കൃ​ഷ്ട​യാ​യി​രു​ന്നു.

സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടാ​ൻ ഓ​ഡി​ഷ​നു​ക​ൾ​ക്ക് പോ​യി​ട്ടു​ണ്ട്. പ​ക്ഷെ ഒ​ന്നും ന​ട​ന്നി​ല്ല. അ​വ​സ​രം കി​ട്ടാ​തെ​യാ​യ​പ്പോ​ൾ അ​ഭി​ന​യം എ​ന്‍റെ വ​ഴി​യ​ല്ലെ​ന്ന് സ്വ​യം വി​ശ്വ​സി​ച്ച് ജീ​വി​ക്കാ​ൻ തു​ട​ങ്ങി.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് 2014ൽ ​ടൈം​സ് ഫ്ര​ഷ് ഫേ​സ് എ​ന്ന ടൈ​റ്റി​ൽ നേ​ടി​യ​ത്. അ​തി​നു​ശേ​ഷം എ​നി​ക്ക് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സാ​യ പ​രം​വാ​ഹ് സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് കോ​ൾ വ​ന്നു.

അ​വ​രു​ടെ പു​തി​യ സി​നി​മ​യി​ൽ സാ​ൻ​വി ജോ​സ​ഫ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി ഓ​ഡി​ഷ​ൻ ചെ​യ്യാ​ൻ അ​വ​ർ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ങ്ങ​നെ നാ​യി​ക​യാ​യി.” ത​ന്‍റെ​ആ​ദ്യ സി​നി​മ കി​റു​ക്ക് പാ​ർ​ട്ടി എ​ന്നാ​ണ് പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ ര​ശ്മി​ക പ​റ​ഞ്ഞ​ത്.

ര​ശ്മി​ക​യു​ടെ അ​ഭി​മു​ഖം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. വീ​ണ്ടും ക​ന്ന​ട സി​നി​മ​യി​ൽ ക​യ​റി കൂ​ടാ​നു​ള്ള ശ്ര​മ​മാ​ണോ​യെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​മ​ന്‍റ് ചെ​യ്ത​ത്.

Related posts

Leave a Comment