സൗജന്യ റേഷൻ വിതരണത്തിൽ കൃത്രിമം; കോട്ടയത്ത് രണ്ടു കടയുടമകൾക്കെതിരേ നടപടി

കോ​ട്ട​യം: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന​ടി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചു ജി​ല്ല​യി​ലെ ര​ണ്ടു ക​ട​ക​ൾ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര പ​ന​ന്പാ​ല​ത്തു​ള്ള റേ​ഷ​ൻ​ക​ട, തോ​ട്ട​യ്ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള റേ​ഷ​ൻ​ക​ട എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. കോ​വി​ഡ് 19 കാ​ല​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ത​ന്നെ ജി​ല്ല​യി​ലെ ചി​ല റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രേ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

അ​രി​യു​ടെ തൂ​ക്ക​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രാ​തി ഉ​യ​രു​ന്ന​ത്. അ​രി​യും ഗോ​ത​ന്പും മാ​ർ​ക്ക​റ്റ് വി​ല​യ്ക്ക് മ​റി​ച്ച് വി​ൽ​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ക​ട​യി​ലെ ത​ന്നെ മ​റ്റ് റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണെ​ന്നും വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബ​യോ​മെ​ട്രി​ക്ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കേ​ണ്ട​തി​ല്ല. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment