സുഹൃത്ത് ജയിലിലായി; സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ഒരു മാസക്കാലം ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍… സംഭവം ആലുവയില്‍

ആ​ലു​വ: സു​ഹൃ​ത്ത് ജ​യി​ലി​ലാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു മാ​സ​ക്കാ​ലം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ ക​ട​ങ്ങോ​ട് കോ​ട്ട​ക്ക​ട്ടി​ക്ക് മു​ത്ത​ലി​ബി​നെ (33)യാ​ണ് ആ​ലു​വ ഈ​സ്‌​റ്റ് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​എ​സ്. ഫൈ​സ​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​രു വ​ഞ്ച​നാ​ക്കേ​സി​ൽ ജ​യി​ലി​ലാ​യ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യെ​യും കു​ട്ടി​യെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ത്ത​ലി​ബ് ആ​ലു​വ​യി​ലെ ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​വ​ന്നാ​യി​രു​ന്നു പീ​ഡ​നം. ഭ​ർ​ത്താ​വ് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം യു​വ​തി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വി​സ ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി ആ​ലു​വ​യി​ൽ എ​ത്തി​യ​ത്. യു​വ​തി​യും ഭ​ർ​ത്താ​വും പു​ത്ത​ൻ​കു​രി​ശ് ഭാ​ഗ​ത്താ​യി​രു​ന്നു താ​മ​സം. ആ ​സ​മ​യ​ത്ത് ഇ​യാ​ൾ ഇ​ട​യ്ക്ക് അ​വി​ടെ പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു വ​ഞ്ച​നാ​ക്കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജ​യി​ലി​ലാ​യ​ത്. ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മു​ത്ത​ലി​ബ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തി​ന് ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്.

Related posts