ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ശക്തമായ മുന്നറിയിപ്പുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി. മിക്കപ്പോഴും മോശം ഷോട്ടിലൂടെയാണ് പന്ത് വിക്കറ്റ് വലിച്ചെറിയുന്നതെന്നും ഇനിയും ഇത് ആവർത്തിച്ചാൽ അതിന് പന്ത് വലിയവില നൽകേണ്ടിവരുമെന്നും ശാസ്ത്രി പറഞ്ഞു.
അശ്രദ്ധയോടെ കളിച്ചു വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിക്കാനാകില്ല. ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനും പന്തിനു കഴിയുന്നില്ല. വിൻഡീസ് പര്യടനത്തിൽ ടീമിനെ സമ്മർദത്തിലാക്കുകയാണു പന്ത് ചെയ്തത്. കളിയിൽ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണു ശ്രമിക്കേണ്ടത്- ശാസ്ത്രി പറഞ്ഞു.
മികച്ച പ്രകടനം നടത്തുന്ന മലയാളി താരം സഞ്ജു വി. സാംസണ്, ഇഷാൻ കിഷൻ എന്നിവർക്ക് സീനിയർ ടീമിൽ അവസരം നൽകണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണു ശാസ്ത്രിയുടെ മുന്നറിയിപ്പെന്നതാണു ശ്രദ്ധേയം.