ആ​ശാ​ന് കൈ​നി​റ​യെ ശ​മ്പ​ളം; ശാ​സ്ത്രി​യു​ടെ പ്ര​തി​ഫ​ലം ഒ​രു വ​ർ‌​ഷം 10 കോ​ടി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ലക​നാ​യു​ള്ള ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ച​തോ​ടെ ര​വി ശാ​സ്ത്രി​യു​ടെ ശ​മ്പ​ളം 20 ശ​ത​മാ​നം വ​ർ​ധി​ക്കും. ഒ​രു വ​ർ​ഷ​ത്തെ ശ​മ്പ​ള​ത്തി​ൽ‌ 20 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് മും​ബൈ മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ ശാ​സ്ത്രി​യു​ടെ ശ​മ്പ​ളം ഒ​രു വ​ർ‌​ഷം 10 കോ​ടി രൂ​പ​വ​രെ​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്.

നി​ല​വി​ൽ എ​ട്ടു കോ​ടി രൂ​പ​യാ​ണ് ശാ​സ്ത്രി​യു​ടെ വാ​ർ​ഷി​ക ശ​മ്പ​ളം. പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​രം പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തി​യ​തോ​ടെ പ്ര​തി​വ​ര്‍​ഷം 9.5 കോ​ടി​ക്കും 10 കോ​ടി രൂ​പ​യ്ക്കും ഇ​ട​യി​ലു​ള്ള തു​ക ശാ​സ്ത്രി​ക്ക് ല​ഭി​ക്കും. ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചി​രു​ന്നു. 2021 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ടീം ​ഇ​ന്ത്യ​യു​ടെ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടേ​യും ശ​മ്പ​ള​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ഭ​ര​ത് അ​രു​ൺ, ഫി​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ആ​ർ. ശ്രീ​ധ​ർ എ​ന്നി​വ​ർ​ക്ക് 3.5 കോ​ടി രൂ​പ വാ​ർ​ഷി​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും. പു​തു​താ​യി നി​യ​മി​ത​നാ​യ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ വി​ക്രം റ​ത്തോ​റി​ന് 2.5 കോ​ടി​ക്കും മൂ​ന്ന് കോ​ടി​ക്കും ഇ​ട​യി​ൽ പ്ര​തി​ഫ​ലം ല​ഭി​ക്കും. സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ പു​തി​യ ക​രാ​റു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

Related posts