മറ്റിടങ്ങളില്‍ പാര്‍ട്ടികള്‍ കിട്ടാവുന്ന വോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ എറണാകുളത്ത് ഇപ്പോളും പ്രചരണം തകര്‍ക്കുന്നു ! കളമശ്ശേരിയിലെ അവസ്ഥ ഇങ്ങനെ…

കൊച്ചി: മറ്റു മണ്ഡലങ്ങളിലെയെല്ലാം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആശ്വാസത്തിലിരിക്കുമ്പോള്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ഇപ്പോഴും തിരക്കിട്ട പ്രചരണത്തിലാണ്. റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് സ്ഥാനാര്‍ത്ഥികളായ പി രാജീവും ഹൈബി ഈഡനും അല്‍ഫോണ്‍സ് കണ്ണന്താനവും വീണ്ടും വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെല്ലാം വിശ്രമത്തിലാണ്. പക്ഷെ, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും പ്രചാരണ രംഗത്ത് സജീവമാണ്. ചൊവ്വാഴ്ച റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തില്‍ വീടുകള്‍ കയറി ഒരിക്കല്‍ കൂടി വോട്ടുറപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനവും.

സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്ന ഏക പോളിംഗ് ബൂത്താണിത്. ആകെയുള്ള 187 വീടുകളിലായി 912 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണ പോള്‍ ചെയ്ത് 715 വോട്ടിനെക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തിയിരുന്നു. മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.

Related posts