നിവിന്‍ പോളിയുടെ നായിക റേബയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍; നടിയെ ഇയാള്‍ ശല്യം ചെയ്തിരുന്നത് ഞായറാഴ്ചകളില്‍

 

ബംഗളൂരു: മലയാളിയായ യുവനടി റേബാ മോണിക്ക ജോണിനെ നിരന്തരം ശല്യം ചെയ്ത യുവാവ് പിടിയില്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്കഌന്‍ വിസിലിനെയാണ് മഡിവാള പോലീസാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവ് വിടാതെ പിന്തുടരുകയാണെന്ന നടിയുടെ പരാതിയിലാണ് നടപടി.

ഞായറാഴ്ചകളില്‍ സ്ഥിരമായി മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പോകുന്ന തന്നെ പിറകേ നടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയയ്ക്കുന്നുവെന്നുമാണ് റേബ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയതെന്നും പരാതിയിലുണ്ട്. നടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഇയാള്‍ പിന്നീട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മെസേജുകള്‍ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നിവിന്‍പോളി നായകനായ വിനീത് ശ്രീനിവാസന്‍ ചിത്രം ജോക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെയായിരുന്നു റീബയുടെ സിനിമാ അരങ്ങേറ്റം.

 

Related posts