സരയു നദിയിലിറങ്ങി ‌യുവതിയുടെ റീൽസ്; വി​ശ്വാ​സി​ക​ളും തീ​ർ​ത്ഥാ​ട​ക​രും രം​ഗ​ത്ത്; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്തു

ടി​ക്ടോ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലേ​ക്കു​ള്ള മാ​റ്റം അ​തി വി​ദൂ​ര​മ​ല്ലാ​യി​രു​ന്നു. പാ​ട്ടി​നൊ​ത്തു ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​തി​നും ഡ​യ​ലോ​ഗി​നൊ​ത്ത് അ​ഭി​ന​യി​ക്കാ​നും ആ​ളു​ക​ളു​ടെ മ​ത്സ​ര​മാ​ണ്.

പ​ല പ്ര​തി​ഭ​ക​ളെ​യും റീ​ൽ ഒ​രു ത​ര​ത്തി​ൽ വ​ള​ർ​ത്തി എ​ന്നു പ​റ​യാം. റീ​ൽ​സ് ചെ​യ്യു​ന്ന​തി​നാ​യി ചി​ല​ർ​എ​ന്ത് റി​സ്ക് വേ​ണ​മെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. ചി​ല​ത് അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ണ്ട്.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ സ​ര​യൂ ന​ദി​യി​ൽ ഇ​റ​ങ്ങി  റീ​ൽ​സ് ചെ​യ്ത യു​വ​തി​ക്കെ​തി​രെ കേ​സ്. ബി​ച്ചു എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ജീ​വ​ൻ മേം ​ജാ​നാ ജാ​നാ…​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നാ​ണ് യു​വ​തി ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​ത്. ​റീ​ൽ​സ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​യ​തോ​ടെ യു​വ​തി​ക്കെ​തി​രെ വി​മ​ർ​ശ​ക​ർ രം​ഗ​ത്തെ​ത്തി.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. രാം ​കി പൈ​ടി ( അ​ന്താ​രാ​ഷ്ട്ര രാം​ലീ​ല കേ​ന്ദ്രം) റീ​ൽ പ്രേ​മി​ക​ളു​ടെ ഷൂ​ട്ടിം​ഗ് ബേ​സ് ആ​യി. ധ​ർ​മ്മ​ന​ഗ​രി​യു​ടെ അ​ന്ത​സ്സ് ത​ക​ർ​ക്കു​ക​യാ​ണ് റീ​ൽ പ്രേ​മി​ക​ൾ.

എ​ല്ലാ ദി​വ​സ​വും ആ​ളു​ക​ൾ സ​ര​യു​വി​ന്‍റെ ജ​ല​ധാ​ര​യി​ൽ റീ​ലു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. സ​ര​യു​വി​ന്‍റെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ റീ​ൽ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി​യു​ടെ വീ​ഡി​യോ വെെ​റ​ലാ​യ​ത്.

ഇ​തി​നു പി​ന്നാ​ലെ വി​ശ്വാ​സി​ക​ളും തീ​ർ​ത്ഥാ​ട​ക​രും യു​വ​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഇ​ത്ത​രം രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും  മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്നും വി​മ​ർ​ശ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.  ഇ​തി​നെ തു​ട​ർ​ന്ന് യു​പി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Related posts

Leave a Comment