വൈറലാകാൻ എന്തും ചെയ്യും… റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ റീ​ല്‍​സ് ഷൂ​ട്ടിം​ഗ്; അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​ന്‍ എ​ന്തും കാ​ണി​ക്കാ​ന്‍ മ​ടി​യി​ല്ലാ​ത്ത ചി​ല​രു​ണ്ട്. പ​ല​പ്പോ​ഴും സാ​ഹ​സ​ങ്ങ​ള്‍ ജീ​വ​ന്‍ വ​രെ അ​പ​ഹ​രി​ക്കാ​റു​ണ്ട്.

ക​ര്‍​ണാ​ട​ക​യി​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ല്‍ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യ​വെ യു​വാ​വ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ച​തു ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​കാ​റു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ റീ​ല്‍​സ് ഷൂ​ട്ട് ചെ​യ്ത അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും കി​ട്ടി​യ​ത് പോ​ലീ​സി​ന്‍റെ വ​ക എ​ട്ടിന്‍റെ പ​ണി​യാ​ണ്.

ആ​ഗ്ര ഫോ​ര്‍​ട്ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​ബ് തേ​രേ ബി​ന്‍ ഹം ​ഭീ ജീ ​ലെം​ഗേ… എ​ന്ന ഗാ​നം ആ​ല​പി​ച്ച് പാ​ള​ത്തി​ലൂ​ടെ യു​വ​തി ന​ട​ന്നു​നീ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ട്രാ​ക്കി​ലൂ​ടെ പ​തി​യെ ന​ട​ന്നു മു​ട്ടു​കു​ത്തു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​ട്യൂ​ബ​ര്‍ മീ​ന സിം​ഗ് എ​ന്ന യു​വ​തി​യു​ടെ​താ​ണ് വീ​ഡി​യോ. യു​ട്യൂ​ബി​ല്‍ അ​മ്പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സ് ഇ​വ​ര്‍​ക്കു​ണ്ട്.

ട്രാ​ക്കി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​യ്‌​ക്കൊ​പ്പം, റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് നി​ന്നു​ള്ള വീ​ഡി​യോ​ക​ളും മീ​ന​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment