ഇനി മേലാൽ ഇവൻ റീൽസ് ചെയ്യില്ല; ഇതു പോലെയുള്ള അമ്മാവന്മാരുണ്ടെങ്കിൽ റീൽസ് ചെയ്യുന്നവരുടെ കാര്യത്തിൽ തീരുമാനമാകും

ഇ​ന്ന​ത്തെ കാ​ല​ത്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. എ​ന്ത് ചെ​യ്താ​ലും വൈ​റ​ലാ​കു​ന്ന കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. വൈ​റ​ലാ​കു​ന്ന​തി​നും എ​ന്ത് വേ​ഷം​കെ​ട്ട​ലും കാ​ട്ടി​ക്കൂ​ട്ടാ​ൻ മ​ടി​കാ​ണി​ക്കാ​ത്ത​വ​രാ​ണ് പു​തു ത​ല​മു​റ.

തി​ര​ക്കേ​റി​യ ഒ​രു തെ​രു​വി​ല്‍ ഒ​രു ഹി​ന്ദി ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്ത ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ സ​മീ​പ​വാ​സി കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. kaif_prank2670 എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൌ​ണ്ടി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി യു​വാ​വ് പാ​ട്ടി​ന്‍റെ ആ​ദ്യ ഭാ​ഗം ന​ല്ല ഉ​ച്ച​ത്തി​ൽ​വ​ച്ചു. അ​തി​നു​ശേ​ഷം അ​തി​ന്‍റെ ബാ​ക്കി ഭാ​ഗം യു​വാ​വ് ത​ന്‍റെ സ്വ​ന്തം ശ​ബ്ദ​ത്തി​ൽ പാ​ടി. ഈ ​പ്ര​വൃ​ത്തി ചെ​റു​പ്പ​ക്കാ​ര​ൻ തു​ട​ർ​ന്നു​കൊണ്ടേ​യി​രു​ന്നു.

ചി​ല​ർ ഇ​ത് ക​ണ്ട് ചി​രി​ച്ചു. മ​റ്റു ചി​ല​രാ​ക​ട്ടെ ക​ളി​യാ​ക്കി. ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഈ ​പ്ര​വൃ​ത്തി​യി​ൽ ക​ലി പൂ​ണ്ട ഒ​രു മ​നു​ഷ്യ​ൻ അ​വ​നെ അ​ടി​ക്കാ​നാ​യി വ​ന്നു. അ​വ​ന്‍ ത​ന്‍റെ റീ​ല്‍​സി​ന്‍റെ കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും അ​ടി​ക്കാ​നെ​ത്തി​യ മ​നു​ഷ്യ​ന് അ​തൊ​ന്നും ഒ​രു കാ​ര്യ​മേ അ​ല്ലാ​യി​രു​ന്നു. യു​വാ​വി​ന്‍റെ കൈ​പി​ടി​ച്ച് തി​രി​ച്ച് അ​വ​നെ അ​വി​ടെ നി​ന്നും അ​യാ​ള്‍ പ​റ​ഞ്ഞ് വി​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

ഇ​തു​പോ​ലെ റീ​ൽ​സി​ന്‍റെ പേ​രി​ൽ തെ​രു​വി​ൽ കൂ​ത്ത് കാ​ട്ടു​ന്ന​വ​ർ​ക്ക് ന​ല്ലൊ​രു പാ​ഠ​മാ​ണ് ഈ ​വീ​ഡി​യോ എ​ന്നാ​ണ് പ​ല​രും വീഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. വ​ള​രെ പെ​ട്ടെ​ന്ന്ത​ന്നെ വീ​ഡി​യോ വൈ​റ​ലാ​യി. ഇ​ത് പോ​ലു​ള്ള പി​ള്ളേ​രെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ അ​ങ്കി​ളു​ക​ളെ ന​മ്മു​ക്ക് ആ​വ​ശ്യ​മു​ണ്ട് എ​ന്നാ​ണ് പ​ല ക​മ​ന്‍റു​ക​ളും. https://www.instagram.com/reel/C1I9ab9J7MP/?utm_source=ig_web_copy_linkവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.rഇത

 

 

 

 

Related posts

Leave a Comment