രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്‍തൃമതിയുടെ ആത്മഹത്യ! കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കടത്തി; പോലീസില്‍ അറിയിച്ചത് അയല്‍വാസികള്‍

മ​ട്ട​ന്നൂ​ർ: ര​ണ്ടു മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി മേ​ട്ടു​പ്പാ​ള​യ​ത്ത് വാ​ട​ക വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഉ​രു​വ​ച്ചാ​ൽ കു​ഴി​ക്ക​ലി​ലെ ജാ​ന​കി നി​വാ​സി​ൽ സു​രേ​ഷി​ന്‍റെ ഭാ​ര്യ എം. ​റീ​ന (38)യെ​യാ​ണ് മേ​ട്ടു​പ്പാ​ള​യ​ത്ത് താ​മ​സ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് മാ​സം മു​മ്പാ​യി​രു​ന്നു റീ​ന ര​ണ്ട് മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​യ​ൽ​വാ​സി​യാ​യ ഷാ​ന​വാ​സി​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. റീ​ന​യെ കാ​ണാ​നി​ല്ലെ​ന്ന് ഭ​ർ​ത്താ​വ് സു​രേ​ഷ് മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സു​രേ​ഷി​ന്‍റെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും എ​ടു​ത്ത് പോ​യ​തി​നും ഭാ​ര്യ​യെ ഷാ​ന​വാ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും കാ​ണി​ച്ചാ​യി​രു​ന്നു സു​രേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് റീ​ന മ​രി​ച്ച​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. മ​ട്ട​ന്നൂ​ർ സി​ഐ കെ.​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മേ​ട്ടു​പ്പാ​ള​യ​ത്തെ​ത്തി ഷാ​ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഷാ​ന​വാ​സി​ന് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.

മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ഷാ​ന​വാ​സി​ന്‍റെ ഭാ​ര്യ​യു​ടെ​യും പ​ണ​വും മൊ​ബൈ​ലും എ​ടു​ത്ത​തി​ന് സു​രേ​ഷി​ന്‍റെ​യും പ​രാ​തി​യി​ലാ​ണ് ഷാ​ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യാ​കേ​സ് മേ​ട്ടു​പ്പാ​ള​യ​ത്താ​യ​തി​നാ​ൽ പീ​ഡ​ന​ക്കേ​സും പ​ണ​വു​മാ​യി മു​ങ്ങി​യ കേ​സു​മാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്‌.

യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത ശേ​ഷം ക​യ​ർ അ​റു​ത്ത് യു​വ​തി​യെ ര​ണ്ട് ദി​വ​സ​ത്തോ​ളം ക​ട്ടി​ലി​ൽ ക​ട​ത്തി​യ​താ​യും അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടു പോ​ലീ​സി​ൽ അ​റി​യി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മേ​ട്ടു​പ്പാ​ള​യ​ത്ത് നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം രാ​വി​ലെ എ​ട്ടി​ന് ത​റ​വാ​ട് വീ​ടാ​യ മ​ട്ട​ന്നൂ​ർ പ​രി​യാ​ര​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് ക​രി​ത്തൂ​ർ പ​റ​മ്പി​ലെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: അ​ഭി​ന, അ​ശ്വി​ൻ കൃ​ഷ്ണ (ഇ​രു​വ​രും വി​ദ്വാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ബാ​ബു, രാ​ജേ​ഷ്.

Related posts